India

പിഞ്ചുകുഞ്ഞടക്കം ഒരു വീട്ടിലെ ഏഴു പേരെ മരിച്ച നിലയില്‍ കണ്ടെത്തി

റാഞ്ചി: റാഞ്ചി അര്‍സാന്ദെ മേഖലയില്‍ രണ്ട് കുട്ടികളടക്കം ഒരു കുടുംബത്തിലെ 7 പേരെ മരിച്ച നിലയില്‍ കണ്ടെത്തി. റിട്ട.റെയില്‍വേ ജീവനക്കാരനായ ശശികുമാര്‍ ഝാ, ഭാര്യ ഗായത്രി ദേവി, മക്കളായ ദീപക്, രൂപേഷ്, ദീപക്കിന്റെ ഭാര്യ സോണി, ഇവരുടെ മക്കളായ ഋഷിതി(6), ജഗു(1) എന്നിവരെയാണ് വീടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്.

ദീപക്കിനേയും രൂപേഷിനെയും തൂങ്ങി മരിച്ച നിലയിലും ബാക്കി അഞ്ച് പേരെ രണ്ട് കട്ടിലുകളിലായി പുതപ്പ് കൊണ്ട് മൂടിയാണ് കിടത്തിയിരുന്നത്. അഞ്ച് പേരെയും കൊന്നതിന് ശേഷം രൂപേഷും ദീപക്കും തൂങ്ങി മരിച്ചതാണെന്നാണ് പ്രാഥമിക നിഗമനം. ഋഷിതിയെ കൊണ്ടുപോകാനായി വന്ന സ്‌കൂള്‍ വാനിലുള്ളവരാണ് ഇവര്‍ മരിച്ച് കിടക്കുന്നത് കണ്ടത്.

ദീപക് കുമാര്‍ സ്വന്തമായി ബിസിനസ് തുടങ്ങാന്‍ ശ്രമിച്ചിരുന്നെങ്കിലും കടം കാരണം ഇതു സാധിച്ചിരുന്നില്ലെന്ന് ഇവര്‍ താമസിച്ചിരുന്ന വീടിന്റെ ഉടമസ്ഥനായ മിശ്ര വ്യക്തമാക്കി. ഇയാളുടെ ഇളയ സഹോദരന്‍ രൂപേഷ് ഝാ തൊഴില്‍ രഹിതനാണ്.

ആത്മഹത്യയാണെന്നാണു പ്രാഥമിക നിഗമനമെങ്കിലും അന്വേഷണം പുരോഗമിക്കുകയാണെന്ന് റാഞ്ചി സീനിയര്‍ എസ്.പി അനീഷ് ഗുപ്ത് പറഞ്ഞു. പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് ലഭിച്ചതിന് ശേഷമേ കൂടുതല്‍ കാര്യങ്ങള്‍ പറയാനാകൂ എന്നും അദ്ദേഹം പറഞ്ഞു. മൃതദേഹങ്ങള്‍ പോസ്റ്റ്‌മോര്‍ട്ടത്തിന് വേണ്ടി ആശപത്രിയിലേക്ക് മാറ്റിയിരിക്കുകയാണ്.

829 Shares

Please scroll down for comments

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, ജനംടിവിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.

Close
Close