ചെറുതോണി: ചെറുതോണി ഡാമിന്റെ ഷട്ടറുകള്‍ തുറക്കുന്ന സമയത്ത് മീന്‍ പിടിക്കാന്‍ ഇറങ്ങരുതെന്ന കര്‍ശന മുന്നറിയിപ്പുമായി ജില്ല ഭരണകൂടം. മുന്നറിയിപ്പ് അവഗണിച്ച് മീന്‍ പിടിക്കാന്‍ ഇറങ്ങുന്നവരെ അറസ്റ്റ് ചെയ്ത് നീക്കുമെന്നാണ് മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്.
ഡാം തുറക്കുന്ന അവസരത്തില്‍ പുഴയില്‍ ഇറങ്ങാനോ പാറക്കൂട്ടങ്ങളിലോ മറ്റോ കൂട്ടം കൂടി നില്‍ക്കാനോ ശ്രമിക്കരുതെന്ന് നേരത്തെ മുന്നറിയിപ്പ് നല്‍കിയിരുന്നു.
വലിയ മത്സ്യ സമ്പത്താണ് ഡാമിലുള്ളത്. ഡാം തുറക്കുമ്പോള്‍ നല്ലൊരു ശതമാനം ഇതുവഴി ലഭിക്കുമെന്ന പ്രതീക്ഷയിലാണ് പലരും. എന്നാല്‍ വെള്ളം കുത്തിയെഴുകുമ്പോള് നടത്തുന്ന ഇത്തരം ശ്രമങ്ങള്‍ കൂടുതല്‍ അപകടം ഉണ്ടാക്കാന്‍ സാധ്യത ഉള്ളതിനാലാണ് ഭരണകൂടം മുന്നറിയിപ്പുമായി രംഗത്തെത്തിയത്.