ഇടുക്കി: ഇടുക്കി അണക്കെട്ടിലെ ജലനിരപ്പ് ഉയരുന്നതോടെ സുരക്ഷയും മുന്‍കരുതലും ശക്തമാക്കി ഭരണകൂടം. ഇതിന്റെ ഭാഗമായി മൂന്ന് ജില്ലകളില്‍ അവധിയില്‍ പോയ റവന്യു ഉദ്യോഗസ്ഥരെ തിരികെ വിളിച്ചു. ഇടുക്കി, എറണാകുളം, കോട്ടയം റവന്യു ഉദ്യോഗസ്ഥരെയാണ് തിരികെ വിളിച്ചിരിക്കുന്നത്. ഇത് സംബന്ധിച്ച് റവന്യു മന്ത്രി ഇ.ചന്ദ്രശേഖരന് അധികൃതര്‍ക്ക് നിര്‍ദേശം നല്കി.
നിലവില്‍ 2395.34 അടിയാണ് ഡാമിലെ ജലനിരപ്പ്. 2395 അടി പിന്നിട്ടതോടെ വൈദ്യുതി ബോര്‍ഡ് ഇന്നലെ ഓറഞ്ച് അലര്‍ട്ട് പുറപ്പെടുവിച്ചിരുന്നു. റെഡ് അലര്‍ട്ട് പുറപ്പെടുവിച്ച് 24 മണിക്കൂര്‍ പിന്നിടുമ്പോള്‍ ഡാം തുറക്കുമെന്നാണ് അറിയിച്ചിരിക്കുന്നത്. ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചതോടെ ഡാമിന് സമീപമുള്ള സുരക്ഷാ ക്രമീകരണങ്ങള്‍ ജില്ലാ ഭരണകൂടം ശക്തമാക്കി.