ഇടുക്കി; ഇടുക്കി അണക്കെട്ടിന്റെ ഷട്ടറുകള്‍ തുറക്കുന്നതുമായി ബന്ധപ്പെട്ട് ആശങ്കകള്‍ വേണ്ടെന്ന് മന്ത്രി എംഎം മണി. ജലനിരപ്പ് 2397-2398 അടിയിലെത്തുമ്പൊഴേക്കും ഷട്ടറുകള്‍ ഉയര്‍ത്താനാണ് തീരുമാനം. എന്നാല്‍ ഒറ്റയടിക്ക് ഷട്ടറുകള്‍ തുറക്കില്ല. ഘട്ടം ഘട്ടമായി മാത്രമെ നടപടികളിലേക്ക് കടക്കുകയുള്ളു. ഓരോ ഘട്ടത്തിലും ആവശ്യമായ മുന്നറിയിപ്പുകള്‍ നല്‍കുമെന്നും അദ്ദേഹം പറഞ്ഞു.
ട്രയല്‍ റണ്‍ നടത്തുന്നതുമായി സംബന്ധിച്ചുള്ള തീരുമാനം ഇന്ന് വൈകിട്ടോടെ ഉണ്ടാകും. സുരക്ഷ ഉറപ്പാക്കാനായി മേഖലയില്‍ ദ്രുത കര്‍മസേനയേയും വിന്യസിച്ചിട്ടുണ്ട്.
അതേസമയം ഡാമിലെ ജലനിരപ്പ് 2395.40അടിയെത്തി. ഇന്നലെ ഉച്ചക്ക് ശേഷം ഡാമിന്റെ വൃഷ്ടിപ്രദേശത്ത് കനത്ത മഴയാണ് ഉണ്ടായത്.
അണക്കെട്ടിലെ ജലനിരപ്പ് 2395 അടി കടന്നതോടെ ഇന്നലെ രാത്രിയോടെ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചിരുന്നു.