തിരുവനന്തപുരം: ചെറുതോണി ഡാം തുറന്നാല്‍ ഏത് സാഹചര്യത്തെയും നേരിടാന്‍ തയാറാണെന്ന് റവന്യു മന്ത്രി ഇ.ചന്ദ്രശേഖരന്. ആഘാതം കുറയ്ക്കാന്‍ പരമാവധി നടപടികളെടുത്തിട്ടുണ്ട്. ജലനിരപ്പ് 2403 അടിയാകാന്‍ കാത്തിരിക്കില്ല. മാറ്റിപ്പാര്‍പ്പിക്കേണ്ടവരുടെ എണ്ണം ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ പരിശോധിച്ചിട്ടുണ്ട്. വെള്ളം രാത്രി തുറന്നുവിടില്ലെന്നും പകല്‍ മാത്രമെ തുറന്നു വിടുകയുള്ളുവെന്നും അദ്ദേഹം പറഞ്ഞു.
ജനങ്ങള്‍ ജാഗ്രത പാലിക്കണം. എന്നാല്‍ അണക്കെട്ട് തുറക്കുന്നത് സംബന്ധിച്ച് ആശങ്കകള്‍ വേണ്ട. കൂടുതല്‍ വെള്ളം ഒന്നിച്ചൊഴുകി വരാതിരിക്കാനുള്ള നടപടി സ്വീകരിച്ചിട്ടുണ്ട്. ഒരു വിധത്തിലുള്ള അപകടവും വരാത്ത രീതിയിലുള്ള സംവിധാനമാണ് സ്വീകരിച്ചിരിക്കുന്നത്. ദുരന്ത നിവാരണ സേനയുടെ സംഘം എറണാകുളത്തും ഇടുക്കിയിലുമുണ്ട്. ഇവരെ ഉപയോഗിച്ച് ഏത് ഘട്ടത്തെയും നേരിടാന്‍ തയാറാണെന്നും മന്ത്രി വ്യക്തമാക്കി.