ന്യൂഡല്‍ഹി: തന്റെ പക്കല്‍ സഹായം ചോദിച്ചെത്തുന്ന എല്ലാവരെയും പരിഗണിക്കുന്ന ഒരു വ്യക്തിത്വമാണ് വിദേശകാര്യ മന്ത്രി സുഷമാ സ്വരാജിന്റേത്. സഹായം അഭ്യര്‍ത്ഥിച്ച് എത്തുന്നവരെ ഇവര്‍ നിരാശരാക്കാറില്ല. കഴിഞ്ഞ ദിവസവും ഒരു യുവാവ് ട്വിറ്റര്‍ വഴി സുഷമ സ്വരാജിന്റെ പക്കല്‍ സഹായം ആവശ്യപ്പെട്ടെത്തി.
വാഷിംഗ്ടണില്‍ ജോലി ചെയ്യുന്ന ദേവത രവി തേജയാണ് പാസ്പോര്‍ട്ട് നഷ്ടപ്പെട്ടതായി കാണിച്ച് സഹായം ചോദിച്ചത്. ഓഗസ്ത് 13നാണ് യുവാവിന്റെ വിവാഹം. 10നാണ് നാട്ടിലേക്ക് വരാനിരുന്നത്. ഇതിനിടയിലാണ് പാസ്പോര്‍ട്ട് നഷ്ടമാകുന്നത്. സുഷമ സ്വരാജില്‍ മാത്രമാണ് തനിക്ക് പ്രതീക്ഷയുള്ളതെന്നും തന്നെ സഹായിക്കണമെന്നും അഭ്യര്‍ത്ഥിച്ചു കൊണ്ടാണ് യുവാവ് ട്വീറ്റ് ചെയ്തത്.
ഉടനെ തന്നെ സുഷമ സ്വരാജ് യുവാവിന് മറുപടി നല്കി. തെറ്റായ സമയത്താണ് നിങ്ങള്‍ക്ക് പാസ്പോര്‍ട്ട് നഷ്ടപ്പെട്ടതെന്നും, എന്തായാലും വിവാഹത്തിന് കൃത്യമായി എത്തിച്ചേരുന്നതിന് വേണ്ട എല്ലാ സഹായവും ചെയ്യുമെന്നും സുഷമ സ്വരാജ് ഉറപ്പു നല്കി. ട്വീറ്റിന് മറുപടി നല്‍കിയതിനു പുറമെ യുഎസിലെ ഇന്ത്യന്‍ അംബാസിഡര്‍ നവ്തേജ് ശര്‍ണയോട് യുവാവിന് ആവശ്യമായ സൗകര്യങ്ങള്‍ ചെയ്തു കൊടുക്കണമെന്നും നിര്‍ദേശിച്ചിട്ടുണ്ട്.
സുഷമയുടെ നല്ല മനസിന് നന്ദി അറിയിച്ച് കൊണ്ടും യുവാവും മറുപടി ട്വീറ്റ് ചെയ്തിട്ടുണ്ട്. ഇന്ത്യയില്‍ ഇതുവരെ വന്നതില്‍ വച്ച് ഏറ്റവും മികച്ച വിദേശകാര്യമന്ത്രിയാണെന്നും, പ്രവര്‍ത്തനങ്ങള്‍ക്ക് കൂടുതല്‍ ശക്തി ലഭിക്കട്ടെ എന്നും യുവാവ് ആശംസിക്കുന്നു. ഇതിന് പുറമെ 2019ല്‍ വീണ്ടും നാട്ടിലെത്തുമെന്നും, ലോക്സഭ ഇലക്ഷനില്‍ സുഷമ സ്വരാജിന് തീര്‍ച്ചയായും വോട്ട് നല്‍കുമെന്നും ദേവത രവി തേജ പറഞ്ഞു.
Devatha Ravi Teja – You have lost your Passport at a very wrong time. However, we will help you reach for your wedding in time.
Navtej – Let us help him on humanitarian grounds. @IndianEmbassyUS https://t.co/wxaydeqCOX
— Sushma Swaraj (@SushmaSwaraj) July 30, 2018
നിരവധി പേരാണ് സുഷമ സ്വരാജിന്റെ കര്‍ത്തവ്യ നിര്‍വഹണത്തിലെ കഴിവിനെ പ്രശംസിച്ച് കൊണ്ട് രംഗത്തെത്തിയത്.
Thank you @SushmaSwaraj ji. I will look forward for this. Really great gesture and it means the world. Thank you so much.
— Ravi Devatha (@ravidevatha) July 30, 2018