ന്യൂഡല്‍ഹി: കേന്ദ്രസര്‍ക്കാരിനെതിരെ കോണ്‍ഗ്രസ് കൊണ്ടുവന്ന അവിശ്വാസ പ്രമേയ നീക്കത്തിനെതിരെ പ്രതികരണവുമായി പ്രധാനമന്ത്രി നരേന്ദ്രമോദി. പ്രതിപക്ഷത്തിന്റെ പൊള്ളത്തരം പുറത്തു കൊണ്ടു വരാന്‍ തന്നെ സഹായിച്ച കോണ്‍ഗ്രസിന് നന്ദി പറയുന്നതായി പ്രധാനമന്ത്രി പറഞ്ഞു. പ്രതിപക്ഷത്തിന്റേത് അപക്വവും പരസ്പര ധാരണയില്ലാത്തതുമായ രാഷ്ട്രീയ നീക്കമാണെന്നും പ്രധാനമന്ത്രി പറഞ്ഞു. ബിജെപിയുടെ പാര്‍ലമെന്ററി പാര്‍ട്ടി യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
കേന്ദ്രമന്ത്രിമാരായ നിതിന്‍ ഗഡ്കരി, സുഷമ സ്വരാജ്, അനന്ത് കുമാര്‍, ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷാ തുടങ്ങിയവര്‍ യോഗത്തില്‍ പങ്കെടുത്തു.
കേന്ദ്രത്തിനെതിരെ പ്രതിപക്ഷം കൊണ്ടുവന്ന അവിശ്വാസപ്രമേയം 126ന് എതിരെ 326 വോട്ടുകള്‍ക്കാണ് പരാജയപ്പെടുത്തിയത്. ടിഡിപി കൊണ്ടുവന്ന അവിശ്വാസ പ്രമേയം മൂന്നില്‍ രണ്ട് ഭൂരിപക്ഷത്തോടെയാണ് കേന്ദ്രസര്‍ക്കാര്‍ അതിജീവിച്ചത്.