കൊച്ചി: കന്യാസ്ത്രീയെ ബലാത്സംഗം ചെയ്തെന്ന കേസില്‍ ആരോപണ വിധയനായ ജലന്ധര്‍ ബിഷപ്പിന്റെ ഡ്രൈവറെയും സഹോദരനെയും അന്വേഷണസംഘം ചോദ്യം ചെയ്തു. ബിഷപ്പിനെ പലതവണ കുറുവിലങ്ങാട്ടെ മഠത്തില്‍ കൊണ്ടുപോയിട്ടുണ്ടെന്ന് ഡ്രൈവര്‍ മൊഴി നല്കി. മഠത്തില്‍ പോകാന്‍ ഉപയോഗിച്ച വാഹനവും അന്വേഷണസംഘത്തിന് മുന്നില്‍ ഹാജരാക്കി. വൈക്കം ഡി.വൈ.എസ്പി കെ.സുഭാഷിന്റെ നേതൃത്വത്തിലുള്ള സംഘമാണ് ഇരുവരുടെയും മൊഴി രേഖപ്പെടുത്തിയത്.
അതേ സമയം പീഡനത്തിനിരയായ കന്യാസ്ത്രീയെ പിന്തുണച്ച സിസ്ററര് അനുപമയെ ഫോണില്‍ വിളിച്ച് കേസ് പിന്‍വലിക്കാന്‍ ഫാ: ജെയിംസ് എര്‍ത്തലയില്‍ പാരിതോഷികം വാഗ്ദാനം ചെയ്ത സംഭവത്തില്‍ സിസ്റ്ററിന്റെ മൊഴി അന്വേഷണസംഘം രേഖപ്പെടുത്തുകയാണ്.