ഉത്തരാഖണ്ഡ്: പ്രളയത്തിലകപ്പെട്ട കാറില്‍ നിന്നും യാത്രക്കാര്‍ അത്ഭുതകരമായി രക്ഷപെട്ടു. ഉത്തരാഖണ്ഡിലെ ഹല്‍ദ്വാനിയിലാണ് സംഭവം. കനത്ത മഴയില്‍ പുഴകള്‍ കരകവിഞ്ഞ് റോഡിലൂടെ കുത്തിയൊഴുകിയതോടെയാണ് സംഭവം. വെള്ളത്തിലകപ്പെട്ട കാറില്‍ നിന്നും യുവാക്കള്‍ രക്ഷപെടുന്നതിന്റെ വീഡിയോയും ഇപ്പോള്‍ വൈറലായിരിക്കുകയാണ്. യുവാക്കള്‍ കാറിലില്‍ നിന്ന് ഇറങ്ങി നിമിഷങ്ങള്‍ക്കുള്ളിലാണ് കാര്‍ ഒലിച്ചു പോകുന്നത്.
രണ്ടു കാറുകളും ഒരു ഓട്ടോറിക്ഷയുമാണ് റോഡിലുണ്ടായിരുന്നത്. ഇതിന് മുന്നിലൂടെ വെള്ളം കുത്തിയൊഴുകുന്നതും കാണാം. കാര്‍ ഒലിച്ചു പോകും എന്ന ഘട്ടം വന്നപ്പോള്‍ കാറിന്റെ മുന്‍ഭാഗത്തെയും പിന്‍ഭാഗത്തെയും ഡോറിനിടയിലൂടെ യുവാക്കള്‍ തൊട്ടടുത്തുള്ള കാറിനു മുകളിലേക്ക് കയറി. അവസാന ആളും ഇറങ്ങിയ ഉടനെയാണ് കാര്‍ കുത്തൊഴുക്കില്‍ പെടുന്നത്.
ഉത്തരാഖണ്ഡില്‍ കഴിഞ്ഞ കുറച്ചു ദിവസങ്ങളായി കനത്ത മഴയാണ് പെയ്യുന്നത്.
#WATCH: Passengers in 2 cars & auto rickshaw escape just before 1 of the cars on flooded street gets washed away in water in Haldwani. The second car was also washed away after some time. #Uttarakhand pic.twitter.com/9C9J7nZadH
— ANI (@ANI) July 30, 2018