Kerala

അന്ന് ഞാന്‍ അമേരിക്കന്‍ ചെരുപ്പ് നക്കി; ഇന്ന് അവരുടെ നേതാവ് ചികിത്സക്ക് പോകുന്നത് അമേരിക്കയിലേക്ക്…ചില പഴയ കാര്യങ്ങള്‍ ഓര്‍മിപ്പിച്ച് കൊച്ചൗസേപ്പ് ചിറ്റിലപ്പള്ളി

തിരുവനന്തപുരം: വിദഗ്ധ ചികിത്സക്കു വേണ്ടി മുഖ്യമന്ത്രി പിണറായി വിജയന്‍ അമേരിക്കയിലേക്ക് പോകാനിരിക്കെ പഴയകാലം ഓര്‍മിപ്പിച്ച് പ്രമുഖ വ്യവസായി കൊച്ചൗസേപ്പ് ചിറ്റിലപ്പിള്ളി. പെറ്റി ബൂര്‍ഷ്വ, അമേരിക്കന്‍ ചെരുപ്പ്‌നക്കി എന്നൊക്കെ തന്നെ പരിഹസിച്ചവരെയാണ് അവരുടെ നേതാവ് അമേരിക്കയിലേക്ക് പോകുമ്പോള്‍ ഓര്‍മ വരുന്നതെന്നാണ് അദ്ദേഹം പറയുന്നത്. ഫെയ്‌സ്ബുക്ക് പോസ്റ്റിലൂടെയാണ് അദ്ദേഹം പഴയകാലത്തെ ചില കാര്യങ്ങള്‍ പങ്കുവച്ചത്.

ഫെയ്‌സ്ബുക്ക് കുറിപ്പിലേക്ക്,

”വ്യക്തിപരമായിട്ടല്ല, എങ്കിലും മുഖ്യമന്ത്രി പിണറായി വിജയന്‍ മയോ ക്ലിനിക്കിലേക്ക് ചികിത്സക്കു പോകുന്ന വാര്‍ത്ത വായിച്ചപ്പോള്‍ ഓര്‍മ വരുന്നത് വി-ഗാര്‍ഡില്‍ വര്‍ഷങ്ങള്‍ക്ക് മുന്‍പ് നടന്ന തൊഴിലാളി സമരമാണ്. അന്ന് സിഐടിയു പ്രവര്‍ത്തകര്‍ എന്നെ വിളിച്ചത് പെറ്റി ബൂര്‍ഷ്വ, അമേരിക്കന്‍ ചെരുപ്പ് നക്കി എന്നൊക്കെയായിരുന്നു. അന്ന് ഞാനൊരു ചെറുകിട വ്യവസായി മാത്രമാണ്. ആകെയുള്ളത് ഒരു ലാമ്പി സ്‌കൂട്ടര്‍ മാത്രം. എത്ര പെട്ടന്നാണ് കാലവും ആദര്‍ശങ്ങളും ആശയസംഹിതകളും മാറുന്നത്’ അദ്ദേഹം കുറിച്ചു.

അടുത്ത മാസമാണ് വിദഗ്ധ ചികിത്സക്ക് വേണ്ടി മുഖ്യമന്ത്രി അമേരിക്കയിലെ മയോ ക്ലിനിക്കിലേക്ക് പോകുന്നത്.

7K Shares

Please scroll down for comments

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, ജനംടിവിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.

Close
Close