തിരുവനന്തപുരം: ജലനിരപ്പ് ഉയര്‍ന്നതിനെ തുടര്‍ന്ന് ഇടമലയാറിലും ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചു. മേഖലയില്‍ ഇന്നലെ ബ്ലൂ അലര്‍ട്ട് നല്‍കിയിരുന്നു. 167.03മീറ്ററാണ് ഇവിടുത്തെ ഇപ്പോഴത്തെ ജലനിരപ്പ്. 168.5 മീറ്റര്‍ എത്തുമ്പോള്‍ റെഡ് അലര്‍ട്ട് നല്‍കും. 169 മീറ്ററാണ് പരമാവധി സംഭരണശേഷി. ഒഡീഷ തീരത്ത് രൂപപ്പെട്ട അന്തരീക്ഷച്ചുഴിയെ തുടര്‍ന്ന് കാറ്റിന്റെ ഗതിയിലുണ്ടായ മാറ്റമാണ് സംസ്ഥാനത്ത് മഴ ശക്തമാകാന്‍ കാരണം.
കക്കി ഡാമിലും കഴിഞ്ഞ ദിവസം ഓറഞ്ച് അലര്‍ട്ട് നല്‍കിയിരുന്നു. 981.46 മീറ്ററാണ് കക്കി ഡാമിന്റെ പരമാവധി സംഭരണ ശേഷി. 980 മീറ്റര്‍ കടന്ന സാഹചര്യത്തിലാണ് ഓറഞ്ച് അലര്‍ട്ട് നല്‍കിയത്. 980.50 ആകുമ്പോള്‍ റെഡ് അലര്‍ട്ട് നല്‍കും. ഇതിന് ശേഷം നിശ്ചിത സമയത്തിനുള്ളില്‍ ഡാം തുറക്കുമെന്നാണ് അറിയിച്ചിട്ടുള്ളത്. മലങ്കര ഡാമിന്റെ ഷട്ടറുകളും ഇന്ന് ഉയര്‍ത്തും.
കോഴിക്കോട് കക്കയം ഡാമിലും ജലനിരപ്പ് ഉയര്‍ന്നാല്‍ ഷട്ടര്‍ തുറക്കേണ്ടി വരുമെന്ന് മുന്നറിയിപ്പുണ്ട്. സംഭരണശേഷിയുടെ അര അടി കുറവിലാണ് ഇപ്പോള്‍ ഇവിടുത്തെ ജലനിരപ്പ്. വൃഷ്ടി പ്രദേശത്ത് മഴ തുടര്‍ന്നാല്‍ ഷട്ടര്‍ തുറക്കേണ്ടി വരുമെന്നാണ് അധികൃതര്‍ അറിയിച്ചിരിക്കുന്നത്.