കൊല്ലം: സര്‍ക്കാര്‍, പൊതുമേഖല സ്ഥാപനങ്ങളില്‍ ജോലി വാഗ്ദാനം ചെയ്ത് 75 ലക്ഷം രൂപ തട്ടിയെടുത്ത കേസില്‍ സിപിഎം ലോക്കല്‍ കമ്മിറ്റി അംഗം ഉള്‍പ്പെടെ രണ്ട് പേര് പിടിയില്‍. പത്തനംതിട്ട കടമ്പനാട് തെക്ക് പ്ലാന്തോട്ടത്തില്‍ വീട്ടില്‍ പ്രശാന്ത്(41), തൂവയൂര്‍ തെക്ക് വടക്കേ ചരുവില്‍ വീട്ടില്‍ ജയസൂര്യ എന്നിവരാണ് അറസ്റ്റിലായത്. പ്രശാന്ത് സിപിഎം ലോക്കല്‍ കമ്മിറ്റി അംഗവും ജയസൂര്യ പാര്‍ട്ടി അനുഭാവിയുമാണ്.
തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട ജില്ലകളില്‍ നിരവധി പേരാണ് ഇവരുടെ തട്ടിപ്പിന് ഇരയായത്. കേരള ടൂറിസം ഡെവലപ്മെന്റ് കോര്പ്പറേഷന്, സ്പോര്‍ട്സ് കൗണ്‍സില്‍, വൈലോപ്പിള്ളി സംസ്കൃത ഭവന്, വിഴിഞ്ഞം പോര്‍ട്ട് തുടങ്ങിയ സ്ഥാപനങ്ങളില്‍ ജോലി വാഗ്ദാനം ചെയ്തായിരുന്നു തട്ടിപ്പ്. സ്ഥാപനങ്ങളില്‍ നിന്നുള്ള ജോലി സംബന്ധമായ ഉത്തരവുകള്‍ ഉദ്യോഗാര്‍ത്ഥികളെ കാണിക്കും. വകുപ്പു മേധാവികള്‍ ഒപ്പിട്ട വ്യാജ ഉത്തരവും നല്‍കാറുണ്ട്.
പൊലീസിന് ലഭിച്ച രഹസ്യവിവരത്തെ തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് ഇരുവരെയും പിടികൂടിയത്. കോടതി റിമാന്‍ഡ് ചെയ്ത പ്രതികളെ കസ്റ്റഡിയില്‍ വാങ്ങി ചോദ്യം ചെയ്യും. കേസില്‍ കൂടുതല്‍ അറസ്റ്റ് ഉണ്ടാകുമെന്നും പൊലീസ് പറഞ്ഞു.