പാലക്കാട്: പരമാവധി സംഭരണശേഷി എത്തിയതോടെ മലമ്പുഴ ഡാമിന്റെ ഷട്ടറുകള്‍ തുറന്നു. നാല് വര്‍ഷത്തിന് ശേഷമാണ് ഡാമിന്റെ ഷട്ടറുകള്‍ തുറക്കുന്നത്. അണക്കെട്ടിന്റെ നാല് ഷട്ടറുകളും മൂന്ന് സെന്റിമീറ്റര്‍ വീതമാണ് തുറന്നത്. 114.86 അടി വെള്ളമാണ് ഡാമില്‍ ഇപ്പോഴുള്ളത്.
വെള്ളം മുക്കെപ്പുഴ വഴി കല്പ്പാത്തിപ്പുഴയിലൂടെ ഒഴുകി ഭാരതപ്പുഴയിലെത്തിച്ചേരും. പുഴയുടെ തീരത്തുള്ളവര്‍ ജാഗ്രത പാലിക്കണമെന്ന് അധികൃതര്‍ പറഞ്ഞു. പ്രദേശത്ത് രണ്ട് ദിവസത്തേക്ക് കൂടി മഴ തുടരുമെന്ന മുന്നറിയിപ്പുള്ളതിനാല്‍ ഷട്ടറുകള്‍ അടക്കുന്നത് സംബന്ധിച്ച് വെള്ളിയാഴ്ച മാത്രമേ തീരുമാനമെടുക്കു.
അടിയന്തര സാഹചര്യം നേരിടുന്നതിനായി ദുരന്ത നിവാരണ സേനയും മലമ്പുഴയില്‍ ക്യാമ്പ് ചെയ്യുന്നുണ്ട്. സുരക്ഷ മുന്‍നിര്‍ത്തി മലമ്പുഴ ഉദ്യാനത്തില്‍ തൂക്കുപാലത്തിലേക്ക് കടക്കാന്‍ വിനോദസഞ്ചാരികള്‍ക്ക് വിലക്ക് ഏര്‍പ്പെടുത്തിയിട്ടുണ്ട്.