ന്യൂഡല്‍ഹി: മീശ നോവലിനെതിരെ സുപ്രീംകോടതിയില്‍ ഹര്‍ജി. മീശ പ്രസിദ്ധീകരിക്കുന്നതും വിതരണം ചെയ്യുന്നതും വിലക്കണം എന്നാവശ്യപ്പെട്ടാണ് ഹര്‍ജി. ഡല്‍ഹിയില്‍ സ്ഥിര താമസമാക്കിയിരിക്കുന്ന മലയാളിയായ രാധാകൃഷ്ണന് വരേണിക്കലാണ് സുപ്രിം കോടതിയില്‍ ഹര്‍ജി ഫയല്‍ ചെയ്തിരിക്കുന്നത്.
നോവലില്‍ സ്ത്രീത്വത്തെ മുഴുവനായും അമ്പലത്തില്‍ പോകുന്ന സ്ത്രീകളെ തെറ്റായും ചിത്രീകരിച്ചിരിക്കുന്നു. ലൈംഗിക ഉപകരണം ആയിട്ടാണ് സ്ത്രീയെ വിശേഷിപ്പിക്കുന്നത്. ബ്രാഹ്മണര്‍ക്ക് എതിരെ നോവലില്‍ ഉള്ള ചില പരാമശങ്ങള്‍ വംശീയ അധിക്ഷേപം ആണ്. ഭരണഘടന ഉറപ്പ് നല്കുന്ന ആവിഷ്കാര സ്വാതന്ത്ര്യം പ്രകടിപ്പിക്കുമ്പോള്‍ പാലിക്കേണ്ട പൊതു തത്വങ്ങളുടെ ലംഘനമാണ് ഈ പരാമര്‍ശങ്ങള്‍ എന്നും ഹര്‍ജിയില്‍ ആരോപിക്കുന്നു.
ഹര്‍ജി സുപ്രീംകോടതി അടുത്ത ദിവസം പരിഗണിക്കും.