തൊടുപുഴ: ഇടുക്കി വണ്ണപ്പുറത്തിന് സമീപം ദുരൂഹ സാഹചര്യത്തില്‍ കാണാതായ നാല് പേരുടെയും മൃതദേഹം കണ്ടെത്തി. മുണ്ടന്മുടി കാനാട്ട് കൃഷ്ണന്(51), ഭാര്യ സുശീല(50), മകള്‍ ആശ(21), മകന് കൃഷ്ണന്(17) എന്നിവരുടെ മൃതദേഹങ്ങളാണ് കണ്ടെത്തിയത്.
ഇവരുടെ വീടിന് പിറകു വശത്തുള്ള കുഴിയില്‍ നിന്നാണ് മൃതദേഹങ്ങള്‍ കണ്ടെടുത്തത്. തുറന്നു കിടന്ന കുഴി ആയിരുന്നു ഇത്. മൂടിയ നിലയില്‍ കണ്ടതോടെയാണ് ഇവിടം കുഴിച്ച് പരിശോധന നടത്തിയത്. മൃതദേഹത്തില്‍ മുറിവുകള്‍ ഉള്ളതായി പൊലീസ് പറഞ്ഞു. കൊലപാതകം എന്നാണ് പ്രാഥമിക നിഗമനം. ഇവരുടെ വീടിന്റെ ഉള്‍വശം നിറയെ രക്തക്കറ ഉണ്ടായിരുന്നു.
ഇവരെ കാണാതായിട്ട് നാല് ദിവസമായതായി അയല്‍ക്കാര്‍ പറഞ്ഞു. വീടിനുള്ളില്‍ ആളനക്കം കാണാതായതോടെയാണ് അയല്‍ക്കാര്‍ അന്വേഷിച്ച് ചെല്ലുന്നത്. മരണത്തില്‍ ദുരൂഹതയുണ്ടെന്നു നാട്ടുകാരും ബന്ധുക്കളും ആരോപിച്ചു.