ന്യൂഡല്‍ഹി: ശബരിമലയിലെ സ്ത്രീപ്രവേശനത്തെ എതിര്‍ത്ത് അമിക്ക്സ്ക്യൂറി. ശബരിമലയില്‍ നിലവിലുള്ള എല്ലാ നിയന്ത്രണങ്ങളും അതുപോലെ തുടരണമെന്നാണ് അമിക്കസ്ക്യൂറിയുടെ നിര്‍ദേശം.
https://www.youtube.com/watch?v=lEhVmzeZ0qY
ശബരിമലയിലെ ആചാരങ്ങള്‍ ഭരണഘടന നല്കുന്ന തുല്യതക്കുള്ള അവകാശങ്ങളെ ഒരു രീതിയിലും ബാധിക്കുന്നതല്ല. ശബരിമലയിലെ സ്ത്രീപ്രവേശന നിയന്ത്രണം മത വിശ്വാസത്തിന്റെ ഭാഗമാണ്. ക്ഷേത്രത്തില്‍ സ്ത്രീ പ്രവേശനം അനുവദിക്കുന്നത് സംബന്ധിച്ച വിഷയത്തില്‍ സംസ്ഥാന സര്‍ക്കാരിന്റെ നിലപാടില്‍ മാറ്റമുണ്ടായത് രാഷ്ട്രീയ സമ്മര്‍ദ്ദങ്ങളെ തുടര്‍ന്നാണെന്നും അമിക്കസ്ക്യൂറി കോടതിയില്‍ വ്യക്തമാക്കി.
ശബരിമലയില്‍ സ്ത്രീകള്‍ക്ക് പ്രവേശനം അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് സുപ്രീംകോടതിയില്‍ ഉള്ള ഹര്‍ജി പരിഗണിക്കവെയാണ് അമിക്കസ്ക്യൂറിയായ കെ.രാമമൂര്‍ത്തി ഇക്കാര്യം വ്യക്തമാക്കിയത്.