കാസര്‍കോഡ്: കാസര്‍കോഡ് ചെറുവത്തൂര്‍ വടക്കുമ്പാട്ടെ പാര്‍ട്ടി ഗ്രാമത്തില്‍ പട്ടാളക്കാരന്റെ വീടിന് നേരെ സിപിഎം അതിക്രമം. ഡല്‍ഹിയില്‍ മിലിട്ടറി ഇന്റലിജന്‍സ് സുബേദാറായ ഉണ്ണികൃഷ്ണനാണ് സിപിഎമ്മിന്റെ അതിക്രമത്തിന് ഇരയായത്. പാര്‍ട്ടിയുടെ എതിര്‍പ്പ് മറികടന്ന് സ്വന്തം വീടിന് മുന്നില്‍ ഉണ്ണികൃഷ്ണന് മതില് കെട്ടിയതാണ് സിപിഎമ്മിനെ പ്രകോപിപ്പിച്ചത്.
https://www.youtube.com/watch?v=ESVNhdNa3lY
പാര്‍ട്ടി നിര്‍ദ്ദേശം മറികടന്ന് 1.5 ലക്ഷത്തോളം രൂപ മുടക്കി സ്വന്തം വീട്ടു വളപ്പില്‍ നിര്‍മ്മിച്ച മതില് സിപിഎം ബ്രാഞ്ച് സെക്രട്ടറിയുടെ നേതൃത്വത്തില്‍ പൂര്‍ണ്ണമായും പൊളിച്ച് നീക്കുകയായിരുന്നു. കഴിഞ്ഞ മെയ്, ജൂണ്‍ മാസങ്ങളില്‍ ലീവില്‍ നാട്ടിലെത്തിയ ഉണ്ണികൃഷ്ണന്, റീസര്‍വ്വെ പ്രകാരം അതിര് കൃത്യമാക്കുന്നതിന്റെ ഭാഗമായാണ് വീട്ടുവളപ്പില്‍ മതില് കെട്ടാന്‍ തീരുമാനിച്ചത്. എന്നാല്‍ സമീപത്തെ പാര്‍ട്ടി മെമ്പറുടെ വീട്ടിലേക്ക് ഭാവിയില്‍ റോഡ് നിര്‍മ്മിക്കുന്നതിനായി സ്ഥലം വിട്ടു നല്‍കണമെന്നും മതില് കെട്ടിയാല്‍ അത് പൊളിച്ച് നീക്കുമെന്നും ഇതിനിടെ ബ്രാഞ്ച് സെക്രട്ടറിയുടെ ഭീഷണിയെത്തി. റോഡ് നിര്‍മ്മിക്കുമ്പോള്‍ സ്ഥലം നല്‍കാമെന്ന് വ്യക്തമാക്കി ഉണ്ണികൃഷ്ണന് മതില് കെട്ടിയെങ്കിലും പാര്‍ട്ടി തീരുമാനിച്ചത് നടപ്പിലാക്കപ്പെട്ടു.
ചന്തേര പോലീസിലും ജില്ലാ പോലീസ് മേധാവിക്കും ഉണ്ണികൃഷ്ണന് പരാതി നല്‍കിയെങ്കിലും നടപടികളൊന്നും ഉണ്ടായില്ല. രാജ്യം കാക്കുന്ന പട്ടാളക്കാരോട് പോലുമുള്ള സിപിഎം സമീപനം ജില്ലയില്‍ വലിയ ചര്‍ച്ചയാവുകയാണ്.