Kerala

കുടുംബത്തിലെ നാല് പേര്‍ ദുരൂഹമായി കൊല്ലപ്പെട്ട സംഭവം; അന്വേഷണസംഘം രൂപീകരിച്ചു

തൊടുപുഴ: ഇടുക്കി വണ്ണപ്പുറം മുണ്ടന്‍മുടിയില്‍ ഒരു കുടുംബത്തിലെ നാലുപേരെ കൊലപ്പെടുത്തി കുഴിച്ചുമൂടിയ സംഭവത്തില്‍ പോലീസിന്റെ പ്രത്യേക സംഘം അന്വേഷണം ആരംഭിച്ചു. ആഭിചാരം, സ്വത്ത് തര്‍ക്കം, തുടങ്ങിയ വിഷയങ്ങളില്‍ ലഭിച്ച സൂചനകളുടെ അടിസ്ഥാനത്തിലാണ് ആദ്യം അന്വേഷണം നടത്തുന്നത്.

വണ്ണപ്പുറം മുണ്ടന്‍മുടി കാനാട്ട് കൃഷ്ണന്‍, ഭാര്യ സുശീല, മക്കളായ ആര്‍ഷ, അര്‍ജ്ജുന്‍ എന്നിവരെയാണ് കൊലപ്പെടുത്തി വീടിനു സമീപം കുഴിച്ചു മടിയ നിലയില്‍ കണ്ടെത്തിയത്. വീടിന് പുറത്തേക്ക് നാലു ദിവസമായി ഇവരെ കാണാത്തതിനാല്‍ അന്വേഷിച്ചെത്തിയ ബന്ധുക്കളും അയല്‍വാസികളും വീടിന്റെ തറയില്‍ രക്തവും ഭിത്തിയില്‍ രക്തത്തുള്ളികളും കണ്ടെത്തിയതിനെ തുടര്‍ന്ന് പോലീസില്‍ അറിയിക്കുകയായിരുന്നു. തുടര്‍ന്ന് പോലീസ് നടത്തിയ അന്വേഷണത്തിലാണ് വീടിന് പിന്നിലെ കുഴിയില്‍ നിന്നും നാലുപേരുടെയും മൃതദേഹങ്ങള്‍ കണ്ടെത്തിയത്.

ബന്ധുക്കളുമായും അയല്‍ക്കാരുമായും അടുപ്പത്തിലല്ലാതിരുന്ന കൃഷ്ണന്‍ ആഭിചാര ക്രിയകള്‍ നടത്തിയിരുന്നതായി നാട്ടുകാര്‍ പറയുന്നു. ഇതിനായി നിരവധി ആളുകള്‍ വീട്ടില്‍ എത്തിയിരുന്നു. ഇതോടൊപ്പം സഹോദരങ്ങളുമായുള്ള സ്വത്ത് തര്‍ക്കവും സംബന്ധിച്ചാണ് പോലീസ് അന്വേഷണം പുരോഗമിക്കുന്നത്. തൊടുപുഴ ഡിവൈഎസ്പിയുടെ നേതൃത്വത്തിലുള്ള 20 അംഗ പ്രത്യേക സംഘമാണ് കേസ് അന്വേഷണം നടത്തുന്നത്.

117 Shares

Please scroll down for comments

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, ജനംടിവിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.

Close
Close