Kerala

ഡാം തുറക്കേണ്ടതില്ലെന്ന് മന്ത്രി എം എം മണി

ചെറുതോണി: ചെറുതോണി അണക്കെട്ട് നിലവിലെ സാഹചര്യത്തില്‍ തുറക്കേണ്ടതില്ലെന്ന് മന്ത്രി എംഎം മണി. മഴയും നീരൊഴുക്കും വൃഷ്ടി പ്രദേശങ്ങളില്‍ വലിയ രീതിയില്‍ കുറഞ്ഞുവെന്നും അദ്ദേഹം പറഞ്ഞു. അണക്കെട്ട് തുറക്കേണ്ടതില്ലെന്ന നിലപാട് കെഎസ്ഇബിയും എടുത്തിരുന്നു.

നിലവില്‍ 2396.12 അടിയാണ് ഡാമിലെ ജലനിരപ്പ്. അല്‍പ്പസമയത്തിനുള്ളില്‍ സ്ഥിതിഗതികള്‍ വിലയിരുത്താന്‍ കളക്ട്രേറ്റില്‍ യോഗം ചേരുന്നുണ്ട്. 2403 അടിയാണു ഇടുക്കി അണക്കെട്ടിന്റെ പരമാവധി സംഭരണശേഷി. സംഭരണശേഷിയുടെ 91.83% വെള്ളം ഇപ്പോള്‍ അണക്കെട്ടിലുണ്ട്. കഴിഞ്ഞ കുറേ മണിക്കൂറുകളായി ഡാമിലെ ജലനിരപ്പില്‍ നേരിയ വര്‍ധന മാത്രമാണ് കാണിച്ചിട്ടുള്ളത്.

മൂലമറ്റം പവര്‍ ഹൗസിലെ വൈദ്യുതി ഉത്പാദനവും പൂര്‍ണതോതിലാണ് നടക്കുന്നത്. ഇപ്പോഴത്തെ സാഹചര്യത്തില്‍ 2400 അടിയെത്തിയ ശേഷം റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചാല്‍ മതിയെന്നാണ് ഉദ്യോഗസ്ഥര്‍ക്ക് ലഭിച്ച നിര്‍ദേശം.

195 Shares

Please scroll down for comments

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, ജനംടിവിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.

Close
Close