ന്യൂഡല്‍ഹി: ഇന്ത്യന്‍ വംശജനായ ഓസ്ട്രേലിയന്‍ ഗണിത ശാസ്ത്രജ്ഞന് അക്ഷയ് വെങ്കിടേശിന്(36) ഗണിത ശാസ്ത്രത്തിലെ നൊബേല്‍ എന്നറിയപ്പെടുന്ന ഫീല്ഡ്സ് മെഡല്‍ ലഭിച്ചു. ഡല്‍ഹി സ്വദേശിയായ വെങ്കിടേശ് സ്റ്റാന്‍ഫോര്‍ഡ് യൂണിവേഴ്സിറ്റിയില്‍ അധ്യാപകനാണ്. ഗണിതശാസ്ത്ര മേഖലകളിലെ മികച്ച സംഭാവനകള്‍ക്കാണ് അവാര്‍ഡ് ലഭിച്ചിരിക്കുന്നത്. നാല്‍പ്പത് വയസില്‍ താഴെ പ്രായമുള്ള ഗണിത ശാസ്ത്രജ്ഞര്‍ക്കാണ് ഫീല്ഡ്സ് മെഡല്‍ സമ്മാനിക്കുന്നത്.
നാല് വര്‍ഷം കൂടുമ്പോഴാണ് അവാര്‍ഡ് കൊടുക്കുന്നത്. നാല് പേര്‍ക്കാണ് അവാര്‍ഡ് ലഭിച്ചിരിക്കുന്നത്. വെങ്കിടേശിനു പുറമെ കേംബ്രിഡ്ജ് യൂണിവേഴ്സിറ്റി പ്രൊഫസ്സറും ഇറാനി കുര്‍ദ്ദിഷ് വംശജനുമായ കൗച്ചര്‍ ബിര്ക്കാര്, ബോന്‍ യൂണിവേഴ്സിറ്റി പ്രൊഫസ്സറും ജര്‍മ്മന്‍ സ്വദേശിയുമായ പീറ്റര്‍ ഷോല്‍സ്, ഇറ്റാലിയില്‍ നിന്നുള്ള അലസ്സിയോ ഫിഗല്ലി എന്നിവര്‍ക്കാണ് അവാര്‍ഡ് ലഭിച്ചിരിക്കുന്നത്. 15000 കനേഡിയന്‍ ഡോളറാണ് സമ്മാനത്തുക.
ഒസ്ട്രോവിസ്ക്കി പ്രൈസ്, ദ ഇന്‍ഫോസിസ് പ്രൈസ്, ശാസ്ത്ര രാമാനുജന് പ്രൈസ് എന്നിവയും വെങ്കിടേശിന് ലഭിച്ചിട്ടുണ്ട്.