ശ്രീനഗർ : ജമ്മു കശ്മീരിൽ കുപ്വാരയിൽ നടന്ന ഏറ്റുമുട്ടലിൽ രണ്ടു ഭീകരരെ സൈന്യം വധിച്ചു. ലൊലാബ് താഴ്വരയിൽ പട്രോളിംഗ് നടത്തുകയായിരുന്ന സൈന്യത്തിനു നേരേ ഭീകരർ വെടിവെച്ചതിനെ തുടർന്നാണ് ഏറ്റുമുട്ടൽ ഉണ്ടായത്.
ഹിസ്ബുൾ മുജാഹിദ്ദീൻ ഭീകരരായ ബിലാൽ അഹമ്മദും സഹൂർ അഹമ്മദുമാണ് കൊല്ലപ്പെട്ടത്. കൊല്ലപ്പെട്ടവരുടെ പക്കൽ നിന്ന് എകെ 47 തോക്കും സുരക്ഷ സേനയിൽ നിന്ന് തട്ടിയെടുത്ത ഇൻസാസ് റൈഫിളും നിരവധി സ്ഫോടക വസ്തുക്കളും കണ്ടെത്തി.