തിരുവനന്തപുരം: ബിജെപി സംസ്ഥാന അദ്ധ്യക്ഷനായി അഡ്വ.പി.എസ്. ശ്രീധരന്‍പിള്ള ചുമതലയേറ്റു. ഉച്ചകഴിഞ്ഞ് 3.30ന് സംസ്ഥാന ഓഫീസില്‍ എത്തിയ ശ്രീധരന്‍പിള്ളയെ ബിഡിജെഎസ് സംസ്ഥാന ജനറല്‍ സെക്രട്ടറി സുഭാഷ് വാസു, പിഎസ്പി സംസ്ഥാന പ്രസിഡന്റ് കെ.കെ.പൊന്നപ്പന്, കേരള കോണ്‍ഗ്രസ് സംസ്ഥാനജനറല്‍ സെക്രട്ടറി രാജന്കണ്ണാട്ട്, ബിജെപി നേതാക്കളായ എ.എന്‍.രാധാകൃഷ്ണന്, എം.ടി.രമേശ് , ശോഭാസുരേന്ദ്രന്, കെ. സുരേന്ദ്രന് തുടങ്ങിയവര്‍ ചേര്‍ന്ന് സ്വീകരിച്ചു.
തുടര്‍ന്ന് കെജി മാരാരുടെ ഛായാ ചിത്രത്തിനു മുന്നില്‍ പുഷ്പര്‍ച്ചന നടത്തിയ ശേഷം ഒ.രാജഗോപാല്‍ എംഎല്‍എയുടെ സാന്നിധ്യത്തില്‍ ചുമതലയേറ്റെടുത്തു. കേരളത്തിലെ സ്റ്റാലിനിസ്റ്റ് ഭരണത്തിന് അന്ത്യം കുറിക്കുമെന്ന് ശ്രീധരന്‍പിള്ള പറഞ്ഞു. കേരളത്തില്‍ പുതിയ രാഷ്ട്രീയപാര്‍ട്ടികള്‍ ഉണ്ടായി അവര്‍ എന്‍ഡിഎയുടെ ഭാഗമായി മാറും. 2021ല്‍ കേരളത്തില്‍ എന്‍ഡിഎയെ ഭരണത്തില്‍ എത്തിക്കുകയാണ് തന്റെ ലക്ഷ്യമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.