Kerala

ദേശീയ പിന്നാക്ക കമ്മീഷന് ഭരണഘടനാ പദവി നൽകുന്ന ബില്ലിന് ലോക് സഭയുടെ അംഗീകാരം

ന്യൂഡൽഹി: ദേശീയ പിന്നാക്ക കമ്മീഷന് ഭരണഘടനാ പദവി നൽകുന്ന ബില്ലിന് ലോക് സഭയുടെ അംഗീകാരം. ലോക്സഭ പാസാക്കിയ ബില്ലിൽ രാജ്യസഭ വരുത്തിയ ഭേദഗതി റദ്ദാക്കുന്ന ബില്ലാണ് ഇന്ന് അംഗീകരിച്ചത്. പട്ടികജാതി വിഭാഗങ്ങൾക്കെതിരായ അതിക്രമങ്ങൾ തടയാൻ ബിൽ വഴിയൊരുക്കും.

ദരിദ്രരുടെയും പിന്നോക്ക വിഭാഗങ്ങളുടെയും താൽപര്യങ്ങൾ സർക്കാർ സംരക്ഷിക്കുകയാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രതികരിച്ചു. ഭരണഘടനയിൽ നൽകിയിരിക്കുന്ന അവകാശങ്ങളെ ഉയർത്തിപ്പിടിക്കുന്നതോടൊപ്പം സാമൂഹ്യനീതിയിലും വളർച്ചയിലും ശ്രദ്ധ കേന്ദ്രീകരിക്കാൻ കേന്ദ്രം പ്രതിജ്ഞാബദ്ധമാണെന്നും പ്രധാനമന്ത്രി ടിറ്ററിൽ വ്യക്തമാക്കി.

പ്രധാനമന്ത്രി രാജ്യത്തിന് നൽകിയ വാക്ക് പാലിച്ചുവെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി രാജ്നാഥ് സിംഗ് പ്രതികരിച്ചു.

296 Shares

Please scroll down for comments

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, ജനംടിവിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.

Close
Close