അബുദബി: കുരുന്നുകൾക്ക് വ്യത്യസ്തമായ സമ്മർ ക്യാമ്പ് ഒരുക്കി അബുദാബി ഇന്ത്യാ സോഷ്യൽ സെന്റർ. റോക്കറ്റ് നിർമ്മാണം, ഡ്രോൺ നിർമ്മാണം തുടങ്ങിയ വിജ്ഞാനത്തിന്റെ പുതിയ വാതായനങ്ങൾ തുറന്നാണ് സമ്മർക്യാമ്പ് പുരോഗമിക്കുന്നത്.
റോക്കറ്റ് നിർമ്മാണം, ഡ്രോൺ നിർമ്മാണം തുടങ്ങിയ സാങ്കേതിക വിദ്യകൾ കുട്ടികൾക്കും പ്രാപ്യമാക്കുന്ന രീതിയിലുള്ള ക്ലാസുകളുമായിട്ടാണ് ഓരോ ദിവസവും അബുദാബി ഇന്ത്യാ സോഷ്യൽ സെന്ററിൽ സമ്മർ ക്യാമ്പ് നടക്കുന്നത്. എയ്റോ മോഡലിംഗ്, മോഡൽ റോക്കറ്ററി, ഡ്രോൺ ടെക്നോളജി, സ്പേസ് ടെക്നോളജി, റോബോട്ടിക് തുടങ്ങിയ വിഷയങ്ങളിൽ വിദഗ്ദനായ എം.രാധാകൃഷ്ണ മേനോനാണ് ക്യാമ്പ് ഡയറക്ടർ.
ഇലക്ട്രോണിക്സ് പാർട്സുകൾ, കാർഡ്ബോഡ്, പ്ലാസ്റ്റിക്, ബാറ്ററികൾ, വയറുകൾ തുടങ്ങിയവ ഉപയോഗിച്ചാണ് കുട്ടികൾ സ്വയം മോഡലുകൾ ഉണ്ടാക്കുന്നത്. സ്പേസ് ടെക്നോളജി പോലുള്ള വിഷയങ്ങളിൽ കുട്ടികൾക്ക് അഭിരുചിയുണ്ടാക്കാൻ ക്യാമ്പ് ഏറെ സഹായകരമാകുന്നുണ്ട്.