കൊച്ചി: കൊച്ചിയില്‍ നടിയെ അക്രമിച്ച കേസില്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് ദിലീപും വിചാരണക്ക് വനിതാ ജഡ്ജി വേണമെന്ന് ആവശ്യപ്പെട്ട് ആക്രമണത്തിന് ഇരയായ നടിയും സമര്‍പ്പിച്ച ഹര്‍ജി ഹൈക്കോടതി ഇന്ന് പരിഗണിക്കും. പൊലീസ് അന്വേഷണം ദുരുദ്ദേശ്യപരവും മുന്‍കൂട്ടി തയാറാക്കിയ തിരക്കഥയുടെ അടിസ്ഥാനത്തിലാണെന്നും ആരോപിച്ചാണ് ദിലീപിന്റെ ഹര്‍ജി. കേസിലെ എട്ടാം പ്രതിയാണ് ദിലീപ്.
കേസിലെ വിചാരണ നടപടികള്‍ വൈകിപ്പിക്കാന്‍ ദീലീപ് ശ്രമിക്കുകയാണെന്ന് സര്‍ക്കാര്‍ കോടതിയെ അറിയിച്ചിരുന്നു. ഏതു തരം അന്വേഷണം വേണമെന്ന് പറയാന്‍ ഗുരുതര ആരോപണം നേരിടുന്ന പ്രതിയെന്ന നിലയില്‍ ദിലീപിന് അവകാശമില്ലെന്നുമാണ് സര്‍ക്കാര്‍ വാദം. വിചാരണക്കായി വനിതാ ജഡ്ജിയും പ്രത്യേക കോടതിയും വേണമെന്ന നടിയുടെ ആവശ്യത്തില്‍ സര്‍ക്കാര്‍ അനുകൂല നിലപാടാണ് അറിയിച്ചിട്ടുള്ളത്.