ബാലസോര്‍: ഇന്ത്യ തദ്ദേശീയമായി നിര്‍മിച്ച അഡ്വാന്‍സ്ഡ് എയര്‍ ഡിഫന്‍സ് സൂപ്പര്‍സോണിക് ഇന്റര്‍സെപ്റ്റര്‍ മിസൈലിന്റെ(മിസൈല്‍വേധ മിസൈല്‍) തുടര്പരീക്ഷണം വീണ്ടും വിജയിച്ചു. ഒഡീഷയിലെ ഡോ.അബ്ദുല്‍ കലാം ദ്വീപിലുള്ള ടെസ്റ്റ് റേഞ്ചിലായിരുന്നു പരീക്ഷണം.
ശത്രുരാജ്യങ്ങളുടെ ബാലിസ്റ്റിക് മിസൈലുകളെ കണ്ടെത്തി ആകാശത്ത് വച്ച് തന്നെ തകര്‍ക്കാന്‍ ശേഷിയുള്ളതാണ് ഈ മിസൈല്‍. ഏറ്റവും പുതിയ സാങ്കേതിക വിദ്യ ഉപയോഗിച്ചു കൊണ്ടുള്ള റഡാര്‍, മൊബൈല്‍ ലോഞ്ചര്‍, സഞ്ചാരപഥം നിയന്ത്രിക്കുന്നതിനുള്ള സംവിധാനം തുടങ്ങിയവ ചേരുന്നതാണ് മിസൈലിന്റെ സംവിധാനം. ഏഴര മീറ്റര്‍ നീളമുണ്ട് മിസൈലിന്. മിസൈലിന് ഇതു വരെയും പേര് നല്‍കിയിട്ടില്ല.
മിസൈലിന്റെ ആക്രമണശേഷി മുന്‍പ് തന്നെ പരീക്ഷിച്ച് ഉറപ്പിച്ചതാണെന്നും നവീനമായി ഉള്‍പ്പെടുത്തിയ സാങ്കേതിക വിദ്യകള്‍ പരിശോധിക്കുന്നതിനാണ് പുതിയ പരീക്ഷണം നടത്തിയതെന്നും അധികൃതര്‍ അറിയിച്ചു.