കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസില്‍ അമ്മയിലെ വനിത ഭാരവാഹികള്‍ കക്ഷി ചേരും. നടിമാരായ ഹണി റോസ്, രചന നാരായണന്‍കുട്ടി എന്നിവരാണ് കേസില്‍ കക്ഷി ചേരുന്നത്. ഇതിനായി ഇരുവരും ഹൈക്കോടതിയില്‍ അപേക്ഷ നല്കി. വിചാരണക്ക് വനിത ജഡ്ജി വേണമെന്ന ആവശ്യത്തിന്മേലാണ് ഇരുവരും കക്ഷി ചേരുന്നത്. ഇതേ ആവശ്യമുന്നയിച്ച് നടി മുന്‍പ് സമര്‍പ്പിച്ച ഹര്‍ജി നേരത്തെ സെഷന്‍സ് കോടതി തള്ളിയിരുന്നു.
നടി ആക്രമിക്കപ്പെട്ട കേസില്‍ അമ്മക്കെതിരെ വലിയ തോതില്‍ വിമര്‍ശനങ്ങള്‍ ഉയര്‍ന്ന സാഹചര്യത്തിലാണ് പുതിയ നീക്കം. നടന് ദിലീപിനെ സംഘടനയിലേക്ക് തിരിച്ചെടുത്തതില്‍ പ്രതിഷേധിച്ച് ആക്രമിക്കപ്പെട്ട നടി ഉള്‍പ്പെടെ നാല് പേര് സംഘടനയില്‍ നിന്ന് രാജി വച്ചിരുന്നു.