ദുബായ്: വഴിതെറ്റി ദുബായ് ക്രീക്കിലെത്തിയ സ്രാവിനെ സുരക്ഷിതമായി കടലില്‍ തിരികെയെത്തിക്കുന്നതിന്റെ ദൃശ്യങ്ങള്‍ വൈറലാവുന്നു. കഴിഞ്ഞ ദിവസമാണ് ദുബായ് ക്രീക്കില്‍ ജെദ്ദാഫ് ഭാഗത്ത് മൂന്ന് മീറ്റര്‍ നീളമുള്ള സ്രാവിനെ കണ്ടെത്തിയത്. വളരെ വലിപ്പമുള്ള തിമിംഗല സ്രാവിന്റെ കുട്ടിയാണ് ഇതെന്ന് വിദഗ്ധര്‍ പറഞ്ഞു. സ്രാവിനെ കണ്ടെത്തിയ ഉടനെ തന്നെ ജൈവ വൈവിധ്യ വകുപ്പ് ജീവനക്കാരും, ഒരു സംഘം മുങ്ങല്‍ വിദഗ്ധരും സ്ഥലത്തെത്തി. ദുബായ് പൊലീസും ഇവര്‍ക്കൊപ്പം ചേര്‍ന്ന് രക്ഷാപ്രവര്‍ത്തനത്തിനുള്ള മാര്‍ഗ്ഗരേഖ തയ്യാറാക്കി.
കാലാവസ്ഥാ വ്യതിയാന, പരിസ്ഥിതി മന്ത്രി ഡോ.താനി ബിന്‍ അഹമ്മദ് അല്‍ സെയൂദി പ്രവര്‍ത്തനങ്ങള്‍ക്ക് നേരിട്ട് നേതൃത്വം നല്കി. രണ്ട് ബോട്ടുകള്‍ക്ക് നടുവില്‍ പ്രത്യേക തുണി സ്ട്രക്ച്ചര്‍ ഉപയോഗിച്ച് സ്രാവിനെ 13 കിലോമീറ്റര്‍ താണ്ടി കടലില്‍ എത്തിക്കുകയായിരുന്നു. രക്ഷാദൗത്യം അഞ്ചു മണിക്കൂറോളം നീണ്ടു.
Yesterday, I followed closely the rescue operation to return to the sea a juvenile whale #shark that lost its way in #Dubai Creek. The joint efforts, collaboration & team work of #MoCCaE experts and @DubaiPoliceHQ made us proud pic.twitter.com/2JS1beI63S
— د. ثاني الزيودي (@ThaniAlZeyoudi) August 2, 2018
ദുബായ് അധികൃതരുടെ സമയോചിതമായ നടപടിക്ക് ലോകമെമ്പാടു നിന്നും വലിയ പ്രശംസയാണ് ലഭിക്കുന്നത്. സ്രാവുകളുടെ സംരക്ഷണത്തിന് മൂന്നുവര്‍ഷം നീണ്ടുനില്‍ക്കുന്ന കര്‍മ്മപദ്ധതി യു.എ.ഇ ഈ വര്‍ഷം നടപ്പാക്കിയിരുന്നു. യു.എ.ഇ സമുദ്ര പരിധിക്കുള്ളിലെ 72 ഇനം സ്രാവുകളെ വംശനാശത്തില്‍ നിന്നും രക്ഷിക്കുന്നതിന് വേണ്ടിയുള്ളതാണ് പദ്ധതി.