India

വിദേശത്തെ ജോലി ഉപേക്ഷിച്ച് അവരെത്തി; ലക്ഷ്യം ഒന്നു മാത്രം; തങ്ങളുടെ സുഹൃത്തിന്റെ ജീവനെടുത്തവരുടെ നാശം

ശ്രീനഗര്‍: ശ്രീനഗറില്‍ നിന്നും 250 കിലോമീറ്റര്‍ അകലെയുള്ള സലാനി ഗ്രാമത്തിലുള്ളവര്‍ക്ക് ഇപ്പോഴും ആ വേദനയും ദേഷ്യവും വിട്ടുമാറിയിട്ടില്ല. ഭീകരര്‍ നിഷ്‌കരുണം തങ്ങളുടെ ശത്രുവിനെ അരിഞ്ഞു വീഴ്ത്തിയപ്പോള്‍ ആ നാട്ടിലുള്ളവര്‍ക്ക് നഷ്ടമായത് ഉറ്റ സുഹൃത്തിനെയാണ്. ആ സുഹൃത്തിനെ നമ്മളും അറിയും. ജൂണ്‍ 14ന് ഭീകരര്‍ തട്ടിക്കൊണ്ടു പോയി വധിച്ച സൈനികന്‍ ഔറംഗസേബ്.

സുഹൃത്തിന്റെ നല്ല ഓര്‍മകള്‍ പങ്കു വക്കാന്‍ ഔറംഗസേബിന്റെ മേന്‍ഥറിലെ വീട്ടില്‍ അവരിപ്പോഴും ഒത്തു കൂടാറുണ്ട്. അവരുടെ മനസില്‍ ഇന്ന് ഒരു ലക്ഷ്യം മാത്രമാണുള്ളത്. തങ്ങളുടെ സുഹൃത്തിന്റെ കൊലപാതകത്തിന് ഭീകരരോട് പകരം വീട്ടണം. ഇത്തരത്തില്‍ ഔറംഗസേബിന്റെ ബന്ധുക്കളും സുഹൃത്തുക്കളുമായ 50 പേരാണ് പൊലീസിലും സൈന്യത്തിലും ചേരാനായി തയാറെടുക്കുന്നത്. 50 പേരും വിദേശത്തെ ജോലി ഉപേക്ഷിച്ചാണ് എത്തിയിരിക്കുന്നത്. ഇവരില്‍ ചിലര്‍ വിദേശത്ത് ഉയര്‍ന്ന ഉദ്യോഗം വഹിച്ചിരുന്നവരാണ്. സൗദിയില്‍ ലക്ഷങ്ങള്‍ ശമ്പളം കിട്ടിയിരുന്ന ജോലി കളഞ്ഞാണ് പലരും തങ്ങളുടെ ഉറ്റ ചങ്ങാതിക്ക് വേണ്ടി ഭീകരരെ വധിക്കുമെന്ന നിശ്ചയദാര്‍ഢ്യത്തോടെ നാട്ടിലെത്തിയിരിക്കുന്നത്.

സൗദിയില്‍ ജോലി ചെയ്തിരുന്ന സമയത്താണ് ഔറംഗസേബ് കൊല്ലപ്പെട്ടുവെന്ന വാര്‍ത്ത കേള്‍ക്കുന്നത്. സൗദിയില്‍ നിന്നും ജോലി ഉപേക്ഷിച്ച് പോരുന്നത് അത്ര എളുപ്പമായിരുന്നില്ല. പക്ഷേ ഒരു വിധത്തില്‍ അത് സാധിച്ചെടുത്തു. ഈ ഗ്രാമത്തില്‍ നിന്നുള്ള 50 ചെറുപ്പക്കാരാണ് എന്നോടൊപ്പം വന്നത്. ഔറംഗസേബിന്റെ മരണത്തിന് ഭീകരരോട് പകരം വീട്ടുക എന്നത് മാത്രമാണ് ഞങ്ങളുടെ ലക്ഷ്യമെന്ന് ഔറംഗസേബിന്റെ സുഹൃത്തായ മുഹമ്മദ് കിരാമത്ത് പറയുന്നു.

ഈദ് ആഘോഷങ്ങളുടെ ഭാഗമായി അവധിയെടുത്ത് വീട്ടിലേക്ക് വരുന്നതിനിടെയാണ് ഔറംഗസേബ് ഭീകരരുടെ പിടിയിലാകുന്നത്. കശ്മീര്‍ റൈഫിള്‍ ബറ്റാലിയന്‍ സൈനികനായിരുന്നു ഔറംഗസേബ്.

6K Shares

Please scroll down for comments

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, ജനംടിവിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.

Close
Close