ന്യൂഡല്‍ഹി: കന്യാസ്ത്രീ നല്കിയ പീഡന പരാതിയില്‍ ജലന്ധര്‍ ബിഷപ്പിനെ ചോദ്യം ചെയ്യുന്നതിന് അന്വേഷണ സംഘം ഡല്‍ഹിയിലെത്തി. പീഡനത്തിനിരയായ കന്യാസ്ത്രീക്കെതിരെ പരാതി നല്കിയ ദമ്പതികളുടെ മൊഴി എടുക്കാനും അന്വേഷണ സംഘത്തിനു പദ്ധതിയുണ്ട്. കാത്തലിക് ബിഷപ് കോണ്‍ഫറന്‍സ് അദ്ധ്യക്ഷനുമായും അന്വേഷണ സംഘം ആശയ വിനിമയം നടത്തും.
https://www.youtube.com/watch?v=cbvq1Mvj_P8
വൈക്കം ഡിവൈഎസ്പിയുടെ നേതൃത്വത്തിലുള്ള ആറംഗ അന്വേഷണ സംഘമാണ് ഡല്‍ഹിയില്‍ എത്തിയത്. ഫ്രാങ്കോ മുളക്കലിനെ രണ്ട് ദിവസങ്ങള്‍ക്കകം ചോദ്യം ചെയ്യലിന് വിധേയമാക്കും എന്നാണ് സൂചന. മാത്രവുമല്ല പീഡനത്തിനിരയായ കന്യാസ്ത്രീക്കെതിരെ പരാതി നല്കിയ ദമ്പതികളെയും അന്വേഷണ സംഘം ചോദ്യം ചെയ്യും. പരാതി നല്‍കാനുണ്ടായ സാഹചര്യങ്ങളുടെ യഥാര്‍ത്ഥ വസ്തുതകള്‍ വ്യക്തമാക്കുന്നതിനാണ് ഇവരെ ചോദ്യം ചെയ്യുക.
ഇതിന് പുറമെ സിബിസിഐ അദ്ധ്യക്ഷന്‍ ഒസ്വാള് ഗ്രേഷ്യസിനെയും അന്വേഷണ സംഘം സന്ദര്‍ശിക്കും. നിയമാനുസൃതമായ ചോദ്യം ചെയ്യലിന് സിബിസിഐ അദ്ധ്യക്ഷനെ വിധേയമാക്കും എന്നാണ് പോലീസ് നല്കുന്ന സൂചന. ഇദ്ദേഹത്തിന് പുറമെ മറ്റൊരു ഉത്തരേന്ത്യന്‍ രൂപത അദ്ധ്യക്ഷനെ കൂടി ചോദ്യം ചെയ്യാനുള്ളവരുടെ പട്ടികയില്‍ ഉണ്ടെന്നാണ് പോലീസ് നല്കുന്ന വിവരം. ഇതിനൊപ്പം പരാതിക്കാരിയായ കന്യാസ്ത്രീക്കൊപ്പം മഠം വിട്ടു പോയവരെ കൂടി പോലീസ് അന്വേഷണത്തിന്റെ ഭാഗമായി ചോദ്യം ചെയ്തേക്കും.