തിരുവനന്തപുരം: സോളാര്‍ കേസില്‍ മുന്‍ മന്ത്രി കെ.ബി.ഗണേഷ്കുമാര് തന്നോട് വിരോധം തീര്‍ത്തെന്ന് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. ഇക്കാര്യത്തില്‍ ഗൂഢാലോചന നടന്നിട്ടുണ്ട്. 21 പേജുകളുള്ള സരിതയുടെ കത്തില്‍ മൂന്ന് പേജ് പിന്നീട് കൂട്ടിച്ചേര്‍ക്കുകയായിരുന്നു. ഇതിന് പിന്നില്‍ ഗണേഷ്കുമാറാണ്. മന്ത്രിസഭയിലേക്ക് തിരിച്ചു കൊണ്ടു വരാത്തതാണ് വിരോധത്തിന് കാരണമെന്നും ഉമ്മന്‍ചാണ്ടി കൊട്ടാരക്കര ജുഡീഷ്യല്‍ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതിയില്‍ മൊഴി നല്കി.
https://www.youtube.com/watch?v=RITtji1Pnlg
എന്നാല്‍ ഉമ്മന്‍ചാണ്ടിയുടെ ആരോപണങ്ങള്‍ സരിത.എസ്.നായര്‍ നിഷേധിച്ച് രംഗത്തെത്തി. സ്വയം എഴുതിയ കത്താണിത്. ആരും ഇതിന് പിന്നിലില്ല. ഉമ്മന്‍ചാണ്ടി കത്തിനെ ഭയപ്പെടുന്നുണ്ട്. അതുകൊണ്ടാണ് ഇത്തരത്തില്‍ പ്രതികരിച്ചതെന്നും സരിത പറഞ്ഞു.