ന്യൂഡൽഹി: കീഴാറ്റൂരിൽ ബദൽ പാതയ്ക്ക് സാദ്ധ്യത തേടി കേന്ദ്രം. പാതയ്ക്കായി സാങ്കേതിക പഠനം നടത്തും. ഇതിനായി വിദഗ്ധസംഘം കീഴാറ്റൂരിലെത്തും. കേന്ദ്ര മന്ത്രി നിതിൻ ഗഡ്കരിയുമായുള്ള കൂടിക്കാഴ്ചയിലാണ് തീരുമാനം. കൂടിക്കാഴ്ച തൃപ്തികരമെന്ന് സമരസമിതി നേതാക്കളും വ്യക്തമാക്കി.
https://www.youtube.com/watch?v=H5YBjn4KF4c
അലൈന്മെന്റിന്റെ കാര്യത്തില്‍ അന്തിമതീരുമാനം സമിതിയുടെ പഠനത്തിനു ശേഷമായിരിക്കും സ്വീകരിക്കുക.
കീഴാറ്റൂര്‍ ബൈപ്പാസിന്റെ നിലവിലെ അലൈന്മെന്റ് മാറ്റണമെന്ന് ബിജെപി ആവശ്യപ്പെട്ടതിനെ തുടര്‍ന്നാണ് വയല്‍ക്കിളികളുമായി കേന്ദ്രം ചര്‍ച്ച നടത്തിയത്. കേന്ദ്രമന്ത്രി അൽഫോൺസ് കണ്ണന്താനം, റിച്ചാർഡ് ഹേ എംപി, സമര സമിതി നേതാവ് കീഴാറ്റൂർ സുരേഷ്, ബിജെപി ദേശീയ സമിതി അംഗം പികെ കൃഷ്ണദാസ് തുടങ്ങിയവർ ചർച്ചയിൽ പങ്കെടുത്തു.