കുവൈറ്റ് സിറ്റി: മാതൃഭൂമി പത്രവും മറ്റു പ്രസിദ്ധീകരണങ്ങളും ഓഗസ്റ്റ് 1 മുതല്‍ ബഹിഷ്ക്കരിക്കണമെന്നുള്ള എന്‍എസ്എസിന്റെ ഔദ്യോഗിക നിര്‍ദ്ദേശത്തിന് എന്‍എസ്എസ് കുവൈറ്റിന്റെ ഐക്യദാര്‍ഢ്യം. പ്രവാസികളായ അംഗങ്ങളുടെ നാട്ടിലെ വീടുകളിലും മറ്റ് ബന്ധുവീടുകളിലേക്കും ബഹിഷ്ക്കരണം എത്തിക്കണമെന്ന് പ്രമേയം പാസാക്കി.
https://www.youtube.com/watch?v=tS2-ml2MUic
മാതൃഭൂമി പത്രങ്ങളും ഇതര പ്രസിദ്ധീകരണങ്ങളും ബഹിഷ്ക്കരിക്കണമെന്ന് കരയോഗ അംഗങ്ങള്‍ക്ക് നിര്‍ദ്ദേശം നല്കുന്ന പ്രമേയം എന്‍എസ്എസ് കുവൈറ്റ് എക്സിക്യൂട്ടീവ് യോഗം പാസാക്കി. ഹിന്ദുവിരുദ്ധ സമീപനം സ്വീകരിക്കുന്ന മാതൃഭൂമി പത്രത്തിനെതിരെ സമുദായം ഒറ്റക്കെട്ടായി പ്രതികരിക്കണമെന്ന എന്‍എസ്എസിന്റെ തീരുമാനത്തെ എന്‍എസ്എസ് കുവൈറ്റ് ഐക്യദാര്‍ഢ്യം പ്രഖ്യാപിക്കുന്നതായി ജനറല്‍ സെക്രട്ടറി സജിത്ത് സി. നായര്‍ പറഞ്ഞു.
മാതൃസംഘടനയുടെയും മാതൃസമൂഹത്തിന്റെയും പ്രതിഷേധങ്ങളില്‍ ഭാഗമാകുകയും ബന്ധപ്പെട്ട എല്ലാ പ്രസിദ്ധീകരണങ്ങളും സ്വയം ബഹിഷ്ക്കരിക്കുകയും ചെയ്യേണ്ടത് ഏവരുടേയും കടമയാണെന്നും നാട്ടിലുള്ള തങ്ങളുടെ വീടുകളിലും സ്വാധീനമുള്ള ബന്ധുവീടുകളിലും കൂടി ഈ ബഹിഷ്ക്കരണം വ്യാപിപ്പിക്കണമെന്നും പ്രവാസികളായ അംഗങ്ങള്‍ക്ക് എന്‍എസ്എസ് കുവൈറ്റ് നിര്‍ദ്ദേശം നല്‍കുമെന്നും അദ്ദേഹം അറിയിച്ചു.