ന്യൂഡല്‍ഹി: 34ാം ജന്മദിനത്തില് ഇന്ത്യന്‍ ഫുട്ബോള്‍ ടീം ക്യാപ്റ്റന്‍ സുനില്‍ ഛേത്രിക്ക് ജന്മദിന സമ്മാനമായി ഏഷ്യന്‍ ഫുട്ബോള്‍ കോണ്‍ഫെഡറേഷന്റെ ഐക്കണ്‍ പദവി. വന്‍കരയിലെ മികച്ച താരങ്ങള്‍ക്ക് നല്‍കുന്നതാണ് ഈ പുരസ്കാരം. 101 മത്സരങ്ങളില്‍ നിന്നായി 64 ഗോളുകളാണ് ഇന്ത്യക്ക് വേണ്ടി ഛേത്രി ഇതുവരെ നേടിയിട്ടുള്ളത്. ഛേത്രിയുടെ കരിയറിനെ കുറിച്ചുള്ള ലേഖനവും ഫെഡറേഷന് വെബ്സൈറ്റില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്.
മെസിയുടെയും റൊണാള്‍ഡോയുടേയും യുഗത്തില്‍ ഗോള്‍ നേട്ടക്കാരുടെ സ്കോറില്‍ അവരുടെ തൊട്ടു പിന്നില്‍ നില്ക്കുക എന്നത് ചെറിയ കാര്യമല്ല. മെസിക്ക് ഒരു ഗോള്‍ മാത്രം പിന്നിലാണ് ഛേത്രി. ഇത് അഭിമാനാര്‍ഹമാണെന്ന് ലേഖനത്തില്‍ പറയുന്നു.