ചെറുതോണി: മഴയും നീരൊഴുക്കും കുറഞ്ഞതോടെ ഇടുക്കി അണക്കെട്ടിലെ ജലനിരപ്പ് ഉയരുന്നതില്‍ നേരിയ വര്‍ധന മാത്രം. 2396.28 അടിയാണ് ഇപ്പോഴത്തെ ജലനിരപ്പ്. കഴിഞ്ഞ 24 മണിക്കൂറില്‍ കൂടിയത് 0.1 അടി മാത്രം. കഴിഞ്ഞ വര്‍ഷം ഇതേ സമയം 2321.38അടിയായിരുന്നു ജലനിരപ്പ്. മൂലമറ്റത്ത് വൈദ്യുതി ഉത്പാദനം ഇപ്പോഴും പൂര്‍ണതോതിലാണ് നടക്കുന്നത്. 15.124 ദശലക്ഷം വൈദ്യുതിയാണ് ഇന്നലെ മൂലമറ്റത്ത് നിന്ന് ഉത്പാദിപ്പിച്ചത്.
ജലനിരപ്പ് 2398 എത്തുമ്പോള്‍ ചെറുതോണിയുടെ ഷട്ടറുകള്‍ ഉയര്‍ത്തി ട്രയല്‍ റണ്‍ നടത്താനാണ് തീരുമാനം. മഴ കുറഞ്ഞതിനാലും വൈദ്യുതി ഉത്പാദനം പൂര്‍ണതോതില്‍ നടക്കുന്നു എന്നതിനാലും ചെറുതോണിയുടെ ഷട്ടറുകള്‍ തുറക്കേണ്ടി വന്നേക്കില്ലെന്ന് അധികൃതര്‍ പറഞ്ഞു. സംഭരണശേഷിയുടെ 92% വെള്ളമാണ് ഇപ്പോഴുള്ളത്.