ന്യൂഡല്‍ഹി: ഡല്‍ഹി കേരള ഹൗസില്‍ കത്തിയുമായെത്തിയ മലയാളി യുവാവ് പിടിയില്‍. ആലപ്പുഴ ചെട്ടിക്കുളങ്ങര സ്വദേശി വിമല്‍രാജാണ് അറസ്റ്റിലായത്. മുഖ്യമന്ത്രി താമസിക്കുന്ന മുറിക്ക് മുന്നിലാണ് ഇയാള്‍ കത്തിയുമായെത്തിയത്. സുരക്ഷ ഉദ്യോഗസ്ഥര്‍ ഇയാളുടെ കയ്യില്‍ നിന്നും കത്തി പിടിച്ചു വാങ്ങി.
മുഖ്യമന്ത്രിയെ കാണണമെന്ന ആവശ്യവുമായിട്ടാണ് ഇയാള്‍ കേരള ഹൗസിലെത്തിയത്. ഇതിനിടെ കയ്യിലിരുന്ന ബാഗില്‍ നിന്നും കത്തി പുറത്തെടുക്കുകയും മുഖ്യമന്ത്രി തന്നെ ചതിച്ചുവെന്ന് ആരോപിച്ച് ബഹളം വക്കുകയുമായിരുന്നു. ജോലി ചെയ്ത് ജീവിക്കാന്‍ തന്നെ അനുവദിക്കണമെന്നതായിരുന്നു ഇയാളുടെ പ്രധാന ആവശ്യം. മുഖ്യമന്ത്രിയെ തിരുവനന്തപുരത്ത് വച്ച് കണ്ടിരുന്നുവെന്നും ജീവിക്കാന്‍ കഴിയാത്തതിനാല്‍ സഹായിക്കണമെന്ന് ആവശ്യപ്പെട്ടിരുന്നതായും ഇയാള്‍ പറയുന്നു.
പൊളിറ്റ് ബ്യൂറോ യോഗത്തില്‍ പങ്കെടുക്കുന്നതിന് വേണ്ടിയാണ് മുഖ്യമന്ത്രി ഡല്‍ഹിയിലെ കേരള ഹൗസിലെത്തിയത്.