തിരുവനന്തപുരം: മാതൃഭൂമി ബഹിഷ്കരിക്കാൻ സംഘപരിവാർ സംഘടനകൾ നിർദ്ദേശം നൽകിയിട്ടില്ല എന്ന ഇന്നത്തെ പത്രത്തിൽ വന്ന ശരിയല്ലെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ പിഎസ് ശ്രീധരന പിള്ള. പത്രത്തിൽ തന്റെ ഫോട്ടോ സഹിതം വന്ന വാർത്ത തെറ്റാണെന്നും അദ്ദേഹം പറഞ്ഞു.
മാതൃഭൂമി പത്രം ബഹിഷ്കരിക്കാൻ പാർട്ടി ഔദ്യോഗികമായി തീരുമാനം എടുത്തിട്ടുണ്ടോ എന്ന ചോദ്യത്തിന് അത്തരം തീരുമാനം എടുത്തിട്ടില്ല എന്നതായിരുന്നു എന്റെ മറുപടി. മാതൃഭൂമി ഈ പ്രശ്നത്തിൽ എടുത്ത നിലപാടുകളൊടുള്ള എന്റെ പ്രതിഷേധം മാതൃഭൂമി ചാനലിന്റെ തന്നെ പ്രോഗ്രാമിൽ ഞാൻ വ്യക്തമാക്കിയിട്ടുള്ളതാണെന്നും അദ്ദേഹം പറഞ്ഞു.