അബുദാബി: യുഎഇയിൽ അന്തരീക്ഷ ഈർപ്പം ഉയർന്ന അളവിൽ ഒരാഴ്ച്ച കൂടിയുണ്ടാവുമെന്ന് അബുദാബി കാലാവസ്ഥാ വകുപ്പ് അറിയിച്ചു. 49 ഡിഗ്രിയോളം ഊഷ് മാവും വരുംദിവസങ്ങളിൽ അനുഭവപ്പെടും.
പൊടിയും മൂടിക്കെട്ടിയ അന്തരീക്ഷവും 49 ഡിഗ്രിയോളം ഉയർന്ന ഊഷ് മാവും വരും ദിവസങ്ങളിൽ യുഎഇയിൽ പുറത്തിറങ്ങുന്നവരെ വിയർപ്പിക്കും. ഇന്ന് പകൽ തീരദേശങ്ങളിൽ ഈർപ്പം കൂടിയ അന്തരീക്ഷമായിരുന്നു. എന്നാൽ വടക്കൻ പ്രവശ്യകളിൽ നേരിയ തോതിൽ മഞ്ഞുമുണ്ടായി.ഇനിയുള്ള ദിവസങ്ങളിൽ ഉച്ചവരെയുള്ള സമയങ്ങളിൽ ചൂട് കൂടിയ അന്തരീക്ഷമായിരിക്കും.
ഉച്ചക്ക് ശേഷം അന്തരീക്ഷം മേഘാവൃതമാവും. തീരദേശങ്ങളിൽ 27 ഡിഗ്രി മുതൽ 43 ഡിഗ്രി സെൽഷ്യസ് വരെയായിരിക്കും അന്തരീക്ഷ ഊഷ്മാവ്. എന്നാൽ ഉൾനാടുകളിൽ ഇത് 47 ഡിഗ്രി വരെ ഉയരും. മലകളും കുന്നുകളുമുള്ള ഭാഗങ്ങളിൽ ഊഷ്മാവ് 25 ഡിഗ്രിക്കും 38 ഡിഗ്രിക്കും ഇടയിലായിരിക്കും.
ചൊവ്വാഴ്ച്ചവരെ ഇതേ കാലാവസ്ഥയിരിക്കുമെന്നും കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നൽകി.