Kerala

കുട്ടനാടിനെ വീണ്ടും അവഗണിച്ച് മുഖ്യമന്ത്രി; അവലോകന യോഗം ബഹിഷ്കരിക്കുമെന്ന് പ്രതിപക്ഷ നേതാവ്

ആലപ്പുഴ: കുട്ടനാട്ടിലെ പ്രളയ ബാധിതരെ വീണ്ടും അവഗണിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. ആലപ്പുഴയിലെത്തുന്ന മുഖ്യമന്ത്രി അവലോകന യോഗത്തിൽ പങ്കെടുത്ത് മടങ്ങും. രാവിലെ 10ന് മെഡിക്കൽ കോളേജ് ഓഡിറ്റോറിയത്തിലാണ് അവലോകനയോഗം.

ഈ യോഗം മാത്രമാണ് മൂന്‍കൂട്ടി തയ്യാറാക്കിയിട്ടുള്ള മുഖ്യമന്ത്രിയുടെ പരിപാടിയിലുള്ളത്.  രാവിലെ 10ന് എത്തുന്ന മുഖ്യമന്ത്രി അവലോകന യോഗത്തിനു ശേഷം ഉച്ചയ്ക്ക് 12 ന് തിരുവനന്തപുരത്തേക്ക് മടങ്ങും.

മുഖ്യമന്ത്രിയുടെ നിലപാടിൽ പ്രതിഷേധിച്ച് യോഗം ബഹിഷ്‍കരിക്കുമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല വ്യക്തമാക്കി.

മഴക്കെടുതിയുണ്ടായിട്ട് ദിവസങ്ങൾ കഴിഞ്ഞിട്ടും മുഖ്യമന്ത്രി സ്ഥലം സന്ദർശിക്കാത്തതിനെതിരെ ബിജെപി രംഗത്തെത്തിയിരുന്നു. കേരളം കണ്ട ഏറ്റവും വലിയ പ്രളയക്കെടുതി ഉണ്ടായിട്ടും മുഖ്യമന്ത്രി കുട്ടനാട് സന്ദർശിക്കാത്തത് പ്രതിക്ഷേധാർഹമാണെന്നും അദ്ദേഹം സ്ഥാനത്തിരിക്കാൻ യോഗ്യനല്ലെന്നും ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ അഡ്വ. പിഎസ് ശ്രീധരൻ പിള്ള ആരോപിച്ചു.

505 Shares

Please scroll down for comments

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, ജനംടിവിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.

Close
Close