കൊച്ചി: കടല്‍ക്ഷോഭത്തില്‍ വ്യാപക നാശം നേരിട്ട ചെല്ലാനം തീരം കേന്ദ്ര മന്ത്രി അല്‍ഫോണ്‍സ് കണ്ണന്താനം സന്ദര്‍ശിച്ചു. ശാശ്വത കടല്ഭിത്തിനിര്മ്മാണത്തിന് കേന്ദ്ര സഹായം ലഭ്യമാക്കാന്‍ വകുപ്പ് മന്ത്രയുടെ സഹായം തേടുമെന്ന് കണ്ണന്താനം ഉറപ്പ് നല്കി. കടല്ഭിത്തിനിര്മ്മാണത്തിനുള്ള എസ്ററിമേററ് നല്കാന് പഞ്ചായത്ത് അധികൃതര്‍ക്ക് മന്ത്രി നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.
സംസ്ഥാനത്ത് കടല്ഷോഭത്തില് ഏറ്റവും അധികം നാശനഷ്ടം നേരിട്ട ചെല്ലാനം തീരത്ത് കടല്ഭിരത്തി നിര്‍മ്മിക്കാന്‍ കേന്ദ്രസര്‍ക്കാരിന് കഴിയാവുന്ന സഹായങ്ങള്‍ എല്ലാം ചെയ്യുമെന്ന ഉറപ്പാണ് കേന്ദ്രമന്ത്രി അല്‍ഫോണ്‍സ് കണ്ണന്താനം പ്രദേശവാസികള്‍ക്ക് നല്‍കിയത്.
തകര്‍ന്ന വീടുകളും കടല്‍ഭിത്തിയും നേരില്‍കണ്ട് വിലയിരുത്തിയ മന്ത്രി ചെല്ലാനം പഞ്ചാത്ത് അധികൃതരോട് അടിയന്തരമായി കടല്‍ഭിത്തി നിര്‍മ്മാണത്തിനുള്ള എസ്റ്റിമേറ്റ് നല്കാന് നിര്‍ദ്ദേശിച്ചു. എസ്റ്റിമേറ്റിന്റെ അടിസ്ഥാനത്തില്‍ വകുപ്പ് മന്ത്രിയുമായി സംസാരിച്ച് തീരത്ത് ശാശ്വത കടല്‍ഭിത്തി നിര്‍മ്മിക്കാനാണ് പദ്ധതി.
ഇറിഗേഷന്‍ എക്സിക്യൂട്ടീവ് എഞ്ചിനീയറോട് ഫോണില്‍ സംസാരിച്ച് കടല്‍ഭിത്തി നിര്‍മ്മാണത്തില്‍ വന്ന വീഴ്ച്ചകള്‍ മന്ത്രി മനസിലാക്കുകയും ചെയ്തു. തീരവാസികളെ മാറ്റി താമസിപ്പിക്കാനുള്ള സംസ്ഥാന സര്‍ക്കാരിന്റെ പദ്ധതി പ്രയോഗികമല്ലെന്നും തീര സംരക്ഷണത്തിനുള്ള നടപടികള്‍ ഇതുവരെയും പ്രഖ്യാപനത്തില്‍ ഒതുങ്ങുകയായിരുന്നെന്നും നാട്ടുകാര്‍ പ്രതികരിച്ചു.