ന്യൂഡൽഹി: സമ്പർക്ക് ഫോർ സമർഥൻ പരിപാടിയുടെ ഭാഗമായി ബിജെപി ദേശീയ അദ്ധ്യക്ഷൻ അമിത് ഷാ മുൻ ഇന്ത്യൻ ക്രിക്കറ്റ് ടീം നായകൻ മഹേന്ദ്ര സിംഗ് ധോണിയുമായി കൂടിക്കാഴ്ച നടത്തി. കേന്ദ്രമന്ത്രി പീയൂഷ് ഗോയലും അമിത് ഷായ്ക്ക് ഒപ്പമുണ്ടായിരുന്നു. കേന്ദ്ര സര്‍ക്കാറിന്റെ നേട്ടങ്ങള്‍ വിശദീകരിക്കുന്ന ബുക്ക്ലെറ്റ് അമിത് ഷാ ധോണിക്ക് നൽകി.
നരേന്ദ്രമോദി സര്‍ക്കാറിന്റെ നേട്ടങ്ങള്‍ ജനങ്ങളിലെത്തിക്കുക എന്ന ഉദ്ദേശ്യവുമായി ബിജെപി നടത്തുന്ന ഗൃഹസന്ദര്‍ശന പരിപാടിയാണ് സമ്പർക്ക് ഫോർ സമർഥൻ. രാജ്യത്താകമാനം 4,000 ബിജെപി പ്രവര്‍ത്തകര്‍ വീടുകളിലെത്തി നരേന്ദ്രമോദി സര്‍ക്കാറിന്റെ നേട്ടങ്ങള്‍ വിശദീകരിക്കുന്ന രീതിയിലാണ് ബിജെപിയുടെ ഗൃഹസന്ദര്‍ശന പരിപാടി ആസൂത്രണം ചെയ്തിരിക്കുന്നത്.
നേരത്തെ മുൻ ഇന്ത്യൻ ക്രിക്കറ്റ് താരം കപിൽ ദേവ്, യോഗ ഗുരു ബാബാ രാം ദേവ്, വ്യവസായി രത്തൻ റ്റാറ്റ, മാധുരി ദീക്ഷിത്ത് തുടങ്ങിയവരുമായി പരിപാടിയുടെ ഭാഗമായി വീടുകളിലെത്തി അമിത് ഷാ കൂടിക്കാഴ്ച നടത്തിയിരുന്നു.
As part of "Sampark for Samarthan" initiative, met Mahendra Singh Dhoni , one of the greatest finishers in world…
Posted by Amit Shah on Sunday, August 5, 2018