തിരുവനന്തപുരം: ബാർ കോഴ കേസ് തിരുവനന്തപുരം പ്രത്യേക വിജിലൻസ് കോടതി ഇന്ന് പരിഗണിക്കും. മാണിയെ കുറ്റവിമുക്തനാക്കി വിജിലൻസ് നൽകിയ റിപ്പോർട്ടിനെതിരായി മുഖ്യസാക്ഷി ഡോ. ബിജു രമേശ് നൽകിയ ഹർജിയിൽ കോടതി ഇന്ന് വാദം കേൾക്കും.
ബിജു രമേശിന് വേണ്ടി കേരള ഹൈക്കോടതിയിലെ മുതിർന്ന അഭിഭാഷകൻ കെ രാംകുമാറാണ് ഹാജരാകുക. ഇന്നത്തോട് കൂടി ബാർ കോഴ കേസിലെ പ്രതിക്ഷേധ ഹർജികളുടെ വാദം പൂർത്തിയാകും.
വി എസ് അച്യുതാനന്ദൻ ബിജെപി നേതാവ് വി മുരളീധരൻ എംപി, എന്നിവരുടെ ഹർജികളിൽ വാദം പൂർത്തിയായിരുന്നു.