തൊടുപുഴ: ഇടുക്കി കമ്പകക്കാനം കൂട്ടക്കൊലപാതകത്തില്‍ പ്രധാന പ്രതി പിടിയില്‍. ഇടുക്കി തൊടുപുഴ സ്വദേശി അനീഷും ഇയാളുടെ സഹായിയും ചേര്‍ന്നാണ് കൊല നടത്തിയെതെന്നാണ് പോലീസ് നല്കുന്ന സൂചന. കൃഷ്ണനെ കൊലപ്പെടുത്തിയാല്‍ മന്ത്രവാദ ശക്തി ലഭിക്കുമെന്നും ഇതിലൂടെ സാമ്പത്തിക ലാഭമുണ്ടാക്കാമെന്നുമായിരുന്നു അനീഷിന്റെ വിശ്വാസം. ഞായറാഴ്ച രാത്രി കൊലപ്പെടുത്തിയ ശേഷം തിങ്കളാഴ്ചയാണ് എല്ലാവരുടേയും മൃതദേഹങ്ങള്‍ മറവ് ചെയ്തത്. മറവു ചെയ്യുമ്പോഴും കൃഷ്ണനും ഇളയ മകനും ജീവനുണ്ടായിരുന്നുവെന്നാണ് സൂചന.
https://www.youtube.com/watch?v=a2pomHzQto4
ചുറ്റിക കൊണ്ട് തലയ്ക്കടിച്ചും വെട്ടിയും കുത്തിയുമാണ് നാല് പേരെയും കൊലപ്പെടുത്തിയത്. മന്ത്രവാദവും സാമ്പത്തിക തട്ടിപ്പും ഉള്‍പ്പെടെയുള്ള കാര്യങ്ങളില്‍ പ്രതികളും കൃഷ്ണനുമായി തര്‍ക്കം നിലനിന്നിരുന്നു.കസ്റ്റഡിയിലുള്ള പ്രതിയെ റേഞ്ച് ഐജി വിജയ് സാക്കറെ ഇടുക്കിയിലെത്തി ചോദ്യം ചെയ്തു. കൂടുതല്‍ വിവരങ്ങള്‍ രേഖപ്പെടുത്തിയ ശേഷം തിങ്കളാഴ്ച അറസ്റ്റ് രേഖപ്പെടുത്തും.
അതേസമയം മന്ത്രവാദം നടത്തി തട്ടിപ്പ് നടത്തുന്ന അന്തര്‍സംസ്ഥാന സംഘത്തിലെ കണ്ണിയാണ് കൃഷ്ണനെന്ന് പൊലീസ് സ്ഥിരീകരിച്ചിട്ടുണ്ട്. മൊബൈല്‍ നമ്പര്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണമാണ് പൊലീസിനെ പ്രതികളിലേക്ക് എത്തിച്ചത്.