India

ഓഹരി വിപണിയില്‍ ഉണര്‍വ്; നിഫ്റ്റി റെക്കോര്‍ഡ് നേട്ടത്തില്‍

മുംബൈ: ഓഹരിവിപണിയില്‍ റെക്കോഡ് നേട്ടത്തോടെ തുടക്കം. 50 പോയിന്റ് ഉയര്‍ന്ന നിഫ്റ്റി റെക്കോര്‍ഡ് നേട്ടത്തിലെത്തി. നിഫ്റ്റി ആദ്യമായി 11,400 പോയിന്റ് കടന്നു. സെന്‍സെക്‌സ് 200 പോയിന്റ് ഉയര്‍ന്നാണ് വ്യാപാരം ആരംഭിച്ചത്. ആഗോള വിപണിയിലെ ഉണര്‍വാണ് നേട്ടത്തിന് കാരണമായത്. കനത്ത വീഴ്ചയില്‍ നിന്ന് കറന്‍സിയെ രക്ഷിക്കാന്‍ ചൈന നടത്തിയ ശ്രമങ്ങളെ തുടര്‍ന്ന് ഏഷ്യന്‍ സൂചികകളെല്ലാം നേട്ടത്തിലാണ് വ്യാപാരം ആരംഭിച്ചിരിക്കുന്നത്.

ബോംബെ സ്‌റ്റോക്ക് എക്‌സ്‌ചേഞ്ചിലെ 1225 കമ്പനികളുടെ ഓഹരികള്‍ നേട്ടത്തിലും 334 ഓഹരികള്‍ നഷ്ടത്തിലുമാണ്. ഐസിഐസിഐ ബാങ്ക്, എസ്ബിഐ, ഇന്‍ഫോസിസ്, ആക്‌സിസ് ബാങ്ക്, ടെക് മഹീന്ദ്ര, ടാറ്റ മോട്ടോഴ്‌സ് തുടങ്ങിയവയുടെ ഓഹരികള്‍ നേട്ടത്തിലാണ്. ഹിന്ദുസ്ഥാന്‍ യുണീലിവര്‍, കൊടക് മഹീന്ദ്ര ബാങ്ക്, ഭാരതി ഇന്‍ഫ്രടെല്‍ എന്നിവയുടെ ഓഹരികള്‍ നഷ്ടത്തിലാണ്.

164 Shares

Please scroll down for comments

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, ജനംടിവിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.

Close
Close