കശ്മീര്‍: സ്വാതന്ത്ര്യദിനത്തിന് മുന്നോടിയായി ജമ്മു കശ്മീരില്‍ നടത്താന്‍ ലക്ഷ്യമിട്ട ഭീകരാക്രമണ പദ്ധതി പൊലീസ് തകര്‍ത്തു. ജമ്മുവില്‍ ഗ്രനേഡുകളുമായി യാത്ര ചെയ്ത ഭീകരനെ പൊലീസ് പിടികൂടി. എട്ട് ഗ്രനേഡുകളാണ് ഇയാളുടെ പക്കല്‍ നിന്നും പിടിച്ചെടുത്തത്.
അര്ഫാന് വാനിയെന്ന ഭീകരനെയാണ് പിടികൂടിയത്. തെക്കന്‍ കശ്മീരിലെ പുല്‍വാമ ജില്ലയിലെ അവന്തിപ്പോര സ്വദേശിയാണ് ഇയാള്‍. 60,000 രൂപയും ഇയാളുടെ കയ്യില്‍ നിന്നും പിടിച്ചെടുത്തിട്ടുണ്ട്.
രഹസ്യാന്വേഷണ വിഭാഗം നല്കിയ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് ഇയാളെ അറസ്റ്റ് ചെയ്തത്. ഗാന്ധിനഗര്‍ മേഖലയില്‍ ബസില്‍ യാത്ര ചെയ്യവേയാണ് പൊലീസ് പിടിയിലായത്.
സ്വാതന്ത്ര്യദിനത്തോട് അനുബന്ധിച്ച് ഡല്‍ഹിയിലും ജമ്മു കശ്മീരിലും ലഷ്കര്‍ ഇ തൊയ്ബ, ജയ്ഷെ മുഹമ്മദ്, ഹിസ്ബുള്‍ മുജാഹിദ്ദീന്‍ ഭീകരര്‍ ആക്രമണം നടത്താന്‍ പദ്ധതി ഇടുന്നതായി രഹസ്യാന്വേഷണ ഏജന്‍സികള്‍ മുന്നറിയിപ്പ് നല്‍കിയിരുന്നു. ഇതേ തുടര്‍ന്ന് സുരക്ഷ ഏജന്‍സികള്‍ കനത്ത ജാഗ്രതയിലാണ്.