തിരുവനന്തപുരം: കേരളത്തിലെ രാഷ്ട്രീയ ആക്രമണങ്ങളെ ശക്തമായി അപലപിച്ച് രാഷ്ട്രപതി രാംനാഥ് കോവിന്ദ്. ജനാധിപത്യത്തില്‍ അക്രമത്തിന് സ്ഥാനമില്ല. കേരളം എല്ലാ കാര്യങ്ങളിലും വളരെ മുന്നിലാണ്. എന്നാല്‍ ഇവിടെ ഉണ്ടാകുന്ന രാഷ്ട്രീയ സംഘര്‍ഷങ്ങള്‍ ദൗര്‍ഭാഗ്യകരമാണ്. ഇത്തരം സംഭവങ്ങള്‍ നാടിന് ദുഷ്പേരുണ്ടാക്കും. രാഷ്ട്രീയ കൊലപാതകങ്ങള്‍ വികസനത്തെ പിന്നോട്ടടിക്കുമെന്നും രാംനാഥ് കോവിന്ദ് കൂട്ടിച്ചേര്‍ത്തു.
https://www.youtube.com/watch?v=HaOpuqv-5Ps
കേരള നിയമസഭയുടെ വജ്രജൂബിലി ആഘോഷങ്ങള്‍ക്ക് സമാപനം കുറിച്ചു കൊണ്ടുള്ള ജനാധിപത്യത്തിന്റെ ഉത്സവം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
മൂന്ന് ദിവസത്തെ സന്ദർശനത്തിനായി ഇന്നലെയാണ് രാഷ്ട്രപതി തിരുവനന്തപുരത്ത് എത്തിയത്. വൈകിട്ട് 5.30ന് പ്രത്യേകവിമാനത്തില്‍ കൊച്ചിയിലേക്ക് തിരിക്കും. എറണാകുളം ഗസ്റ്റ് ഹൗസില്‍ വൈകുന്നേരം തങ്ങും.
നാളെ രാവിലെ 10.10ന് ഹെലികോപ്റ്റര്‍ മുഖേനെ തൃശൂരിലേക്ക് തിരിക്കുന്ന അദ്ദേഹം 11ന് തൃശൂര്‍ സെന്റ് തോമസ് കോളേജിന്റെ സെന്റിനറി ആഘോഷങ്ങള്‍ ഉദ്ഘാടനം ചെയ്യും. അവിടെ നിന്ന് ഉച്ചയ്ക്ക് 12.30ന് ഗുരുവായൂരിലെത്തും. ഗുരുവായൂര്‍ ക്ഷേത്രദര്‍ശനത്തിന് ശേഷം ഉച്ചകഴിഞ്ഞ് 2.45ന് തിരികെ കൊച്ചിയിലെത്തി അവിടെ നിന്ന് പ്രത്യേക വിമാനത്തില്‍ ഡല്‍ഹിയിലേക്ക് മടങ്ങും.