റായ്പൂര്‍: ഛത്തീസ്ഗഡില്‍ സുരക്ഷ സേനയുമായി നടത്തിയ ഏറ്റുമുട്ടലില്‍ 14 കമ്മ്യൂണിസ്റ്റ് ഭീകരരെ വധിച്ചു. ഗോലാപ്പള്ളി പൊലീസ് സ്റ്റേഷന് പരിധിക്കുള്ളിലെ സുക്മാ കൊണ്ടക്ക് സമീപമാണ് ആക്രമണമുണ്ടായത്. 16 ആയുധങ്ങളും കൊല്ലപ്പെട്ടവരില്‍ നിന്നും പിടിച്ചെടുത്തിട്ടുണ്ട്.
തെക്കന്‍ സുക്മയിലെ വനപ്രദേശത്ത് രാവിലെയാണ് ഏറ്റുമുട്ടല്‍ ആരംഭിച്ചതെന്ന് ഡിഐജി സുന്ദര്‍രാജ് പറഞ്ഞു. പ്രദേശത്ത് ഇപ്പോഴും കൂടുതല്‍ ഭീകരര്‍ക്കായി തിരച്ചില്‍ നടക്കുകയാണ്.