ന്യൂഡല്‍ഹി: ഐഎസ്ആര്‍ഒ നവംബറില്‍ ഏറ്റവും ഭാരമേറിയ ഉപഗ്രഹമായ ജി സാറ്റ്-11 വിക്ഷേപിക്കും. യൂറോപ്യന്‍ വിക്ഷേപണ കേന്ദ്രമായ ഫ്രഞ്ച് ഗയാനയില്‍ നിന്നും നവംബര്‍ 30നാണ് ഉപഗ്രഹം വിക്ഷേപിക്കുന്നത്. 5.7 ടണ്‍ ഭാരമാണ് ഉപഗ്രഹത്തിനുള്ളത്. ജി സാറ്റ്-11 കമ്മ്യൂണിക്കേഷന്‍ സാറ്റലൈറ്റ് വഴി രാജ്യത്തെ ഇന്റര്‍നെറ്റ് വേഗത വര്‍ധിക്കും.
വിക്ഷേപണത്തിനായി കഴിഞ്ഞ വര്‍ഷം ഉപഗ്രഹം ഫ്രഞ്ച് ഗയാനയില്‍ എത്തിച്ചുവെങ്കിലും ഇത് തിരിച്ചു വിളിച്ചിരുന്നു. ഐഎസ്ആര്‍ഒയുടെ തന്നെ ജി സാറ്റ്-6ന്റെ നിയന്ത്രണം നഷ്ടമായ സാഹചര്യത്തിലായിരുന്നു ഇത്. ഇന്ത്യയില്‍ തിരികെ എത്തിച്ചതിനു ശേഷം ഇലക്ട്രിക് സര്‍ക്യൂട്ടില്‍ അടക്കം വീണ്ടും പരിശോധന നടത്തി സാങ്കേതിക പ്രശ്നങ്ങള്‍ ഇല്ലെന്നു ഉറപ്പു വരുത്തിയതിന് ശേഷമാണ് ഉപഗ്രഹം വിക്ഷേപണത്തിനായി ഒരുക്കുന്നത്.
മാര്‍ച്ച് 29നാണ് ജി സാറ്റ്-6ന്റെ നിയന്ത്രണം പൂര്‍ണമായും നഷ്ടമായത്. ജി സാറ്റ് 6ന്റെ യാതൊരു അപാകതകളും ജി സാറ്റ് 11നില്ലെന്ന് വിദഗ്ധ ശാസ്ത്രജ്ഞന്മാരുടെ നേതൃത്വത്തില്‍ പരിശോധന നടത്തി ഉറപ്പു വരുത്തിയെന്നും നവംബര്‍ 30ന് തന്നെ ഉപഗ്രഹം വിക്ഷേപിക്കുമെന്നും ഐഎസ്ആര്‍ഒ ചെയര്മാന് കെ.ശിവന് പറഞ്ഞു.