ഇടുക്കി: മഹിളാ മോര്‍ച്ച ഇടുക്കി ജില്ലാ വൈസ് പ്രസിഡന്റ് അമ്പിളി ബിജുവിന് നേരെ സിപിഎം ആക്രമണം. കഴിഞ്ഞ ദിവസം വൈകിട്ട് കുമളി ചക്കുപള്ളത്തെ വീട്ടില്‍ അതിക്രമിച്ച് കയറിയ 12 ഓളം ഡിവൈഎഫ് ഐ പ്രവര്‍ത്തകര്‍ വീടിന്റെ ജനല്‍ ചില്ലുകള്‍ അടിച്ചു തകര്‍ക്കുകയും അമ്പിളിയെയും ഭര്‍ത്താവ് ബിജുവിനെയും മര്‍ദ്ദിക്കുകയും ചെയ്തു. വീട്ടുപകരണങ്ങളും തകര്‍ത്തിട്ടുണ്ട്. പരിക്കേറ്റതിനെ തുടര്‍ന്ന് ഇരുവരും കുമളിയിലെ ആശുപത്രിയില്‍ ചികിത്സയിലാണ്.
സംഭവത്തില്‍ പ്രതിഷേധിച്ച് ബി.ജെ.പി ചക്കുപള്ളം പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തില്‍ പ്രതിഷേധ പ്രകടനം നടത്തി.