തൃശൂര്‍: രാഷ്ട്രപതി രാംനാഥ് കോവിന്ദ് ഇന്ന് തൃശൂരില്‍. തൃശൂര്‍ സെന്റ്തോമസ് കോളേജിന്റെ ശതാബ്ദി ആഘോഷങ്ങളുടെ ഉദ്ഘാടനമാണ് രാഷ്ട്രപതി രാം നാഥ് കോവിന്ദ് പങ്കെടുക്കുന്ന ഔദ്യോഗിക പരിപാടി. 11 മണിക്കാണ് സെന്റ് തോമസ് കോളേജിലെ പരിപാടി. തുടര്‍ന്ന് ഹെലികോപ്ടര്‍ മാര്‍ഗം ഗുരുവായൂരിലെത്തുന്ന രാഷ്ട്രപതി 12 .45ഓടെ ക്ഷേത്ര ദര്‍ശനം നടത്തും. 20 മിനുട്ടാണ് അദ്ദേഹം ഗുരുവായൂര്‍ ക്ഷേത്രത്തില്‍ ചെലവഴിക്കുക. ഇതിന് ശേഷം മമ്മിയൂര്‍ മഹാദേവ ക്ഷേത്രത്തിലുംദര്ശനം നടത്തും. രണ്ട് മണിയോടെ അദ്ദേഹം ഡല്‍ഹിയിലേക്ക് മടങ്ങും.
രാഷ്ട്രപതിയുടെ സന്ദര്‍ശനത്തെ തുടര്‍ന്ന് കര്‍ശന സുരക്ഷയാണ് സജ്ജമാക്കിയിട്ടുള്ളത്. ജില്ലാ പോലീസ് മേധാവിയുടെ നേതൃത്വത്തില്‍ തൃശൂരിലും ഗുരുവായൂരിലും 1500 പോലീസുകാരെ നിയോഗിച്ചു. തൃശൂര്‍ റെയ്ഞ്ച് ഐജിക്കൊപ്പം ഐ ജി ലക്ഷമണന് കൂടി സുരക്ഷചുമതല വഹിക്കുന്നുണ്ട്.